കൊറോണ വൈറസ് ബാധയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് മരണത്തിന് കീഴടങ്ങി ; വികാരനിർഭരമായ യാത്രയയപ്പ് നൽകി വൈദ്യലോകം

കൊറോണ വൈറസ് ബാധയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയാങ് മരണത്തിന് കീഴടങ്ങി ; വികാരനിർഭരമായ യാത്രയയപ്പ് നൽകി വൈദ്യലോകം

Spread the love

സ്വന്തം ലേഖകൻ

ബെയ്ജിങ് :ലോകത്തെയാകെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച് ആദ്യം മുന്നറിയിപ്പ് നൽകിയ ചൈനീസ് ഡോക്ടർ ലീ വെൻലിയ(34) കൊറോണ ബാധയെ തുടർന്ന് മരണപ്പെട്ടു.

വുഹാൻ സെൻട്രൽ ആശുപത്രിയിലെ നേത്രരോഗ വിദഗ്ധനായിരുന്ന ലീ ഇക്കഴിഞ്ഞ ഡിസംബറിൽ കൊറോണ വൈറസ് ബാധ പൊട്ടിപ്പുറപ്പെട്ടുവെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശിക കടൽമത്സ്യ മാർക്കറ്റിലുള്ള ഏഴു പേർ സാർസിനു സമാനമായ രോഗലക്ഷണങ്ങളുമായി തന്റെ ആശുപത്രിയിലെ ക്വാറന്റൈനിൽ ഉണ്ടെന്നായിരുന്നു.കൊറോണ വൈറസാണ് അസുഖത്തിന് കാരണമെന്ന് പരിശോധനാ ഫലത്തിൽ നിന്നു വ്യക്തമായെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം, ചൈനീസ് മെസേജിങ് ആപ്ലിക്കേഷനായ വീ ചാറ്റിലൂടെയാണ് ലീ പുറം ലോകത്തെ അറിയിച്ചത്. വീ ചാറ്റിലെ ഒരു ഗ്രൂപ്പിൽ ലീ പങ്കുവെച്ച മെസേജാണ് ഈ രോഗത്തെ കുറിച്ച് പുറം ലോകത്തിന് ആദ്യം മനസ്സിലാക്കി കൊടുത്തത്. ലീയ്‌ക്കൊപ്പം വൈദ്യശാസ്ത്രം പഠിച്ചവരായിരുന്നു ആ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. ലീ ഉൾപ്പെടെ എട്ടു ഡോക്ടർമാരാണ് കൊറോണ വ്യാപനത്തെക്കുറിച്ച് ലോകത്തെ അറിയിച്ചത്.പ്രിയപ്പെട്ടവർക്ക് കൊറോണ വൈറസ് ബാധ സംബന്ധിച്ച് മുന്നറിയിപ്പു നൽകണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു.

എന്നാൽ ഡോക്ടറുടെ മുന്നറിയിപ്പ് ആരോഗ്യ വകുപ്പും ലോക്കൽ പൊലീസും പാടേ അവഗണിച്ചു. വ്യാജ വാർത്ത പ്രചരിപ്പിക്കരുതെന്നും അങ്ങനെയുണ്ടായാൽ നടപടിയെടുക്കുമെന്ന് വരെ പൊലീസ് ഇദ്ദേഹത്തെ അറിയിച്ചു.

ലീ വെൻലിയാങ് മരണത്തിൽ വികാരനിർഭരമായ യാത്രയയപ്പ് നൽകി വൈദ്യലോകം.