നികുതി അടക്കുന്നതിനായി 2000 രൂപ കൈക്കൂലി ; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിൽ
സ്വന്തം ലേഖകൻ
പയ്യന്നൂര്‍ : രാമന്തളിയില്‍ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് വിജിലന്‍സ് പിടിയിലായി. രാമന്തളി വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കരിവെള്ളൂര്‍ കൂക്കാനം സ്വദേശി പി ലിഗേഷ് ആണ് പിടിയിലായത്.
രാമന്തളി കൊവ്വപ്പുറം സ്വദേശി ഇ സജിത്തില്‍ നിന്ന് രണ്ടായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാളെ വിജിലന്‍സ് പിടികൂടിയത്. സജിത്തിന്റെ ഭൂമിക്ക് എട്ടു വര്‍ഷത്തെ നികുതി അടക്കുന്നതായി നേരത്തെ രണ്ട് തവണയായി 1500 രൂപ സജിത്ത് വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന് കൈക്കൂലി നല്‍കിയിരുന്നത്രെ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നിട്ടും നികുതി കൈപ്പറ്റിയില്ല. ഇത് പരാതിപ്പെട്ടപ്പോള്‍ വീണ്ടും 2,000 രൂപ ആവശ്യപ്പെട്ടെന്ന് പരാതിക്കാരന്‍ പറയുന്നു. തുടര്‍ന്നാണ് വിജിലന്‍സില്‍ പരാതിപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 2,000രൂപ പരാതിക്കാരനില്‍ നിന്ന് വില്ലേജ് ഫീല്‍ഡ് അസിസ്റ്റാന്റ് വാങ്ങിക്കുമ്ബോഴാണ് കണ്ണൂര്‍ വിജിലന്‍സ് ഡിവൈ എസ് പി മധുസൂദനന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം ഈയാളെ പിടികൂടിയത്.
വിജിലന്‍സ് സംഘത്തില്‍ ഇന്‍സ്‌പെക്ടറായ പി ആര്‍ മനോജ്, എസ് ഐ മാരായ എന്‍ കെ ഗിരീഷ്, വിജേഷ്, പ്രവീണ്‍, അശോകന്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷിജിത്ത്, ഹൈരേഷ് ഉണ്ടായിരുന്നു.