
തൻ്റെ കുഞ്ഞിനെ കാമുകി ഗർഭം ധരിച്ചു; പ്രസവശേഷം ഒരുമിച്ചു താമസിക്കണമെന്ന് നിർബന്ധം; അവിഹിതം ഭാര്യ അറിയുമെന്ന ഭയത്തിൽ കാമുകിയെയും മകനെയും കഴുത്ത് ഞ്ഞെരിച്ചു കൊലപ്പെടുത്തി; പ്രതി ചാലിയത്തൊടി മുഹമ്മദ് ഷരീഫിന് ഇരട്ട ജീവപര്യന്തം ജയില്‍ശിക്ഷ
സ്വന്തം ലേഖിക
മഞ്ചേരി: പൂര്‍ണ ഗര്‍ഭിണിയായ കാമുകിയെയും മകനെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെട്ടിച്ചിറ പുന്നത്തല ചാലിയത്തൊടി മുഹമ്മദ് ഷരീഫിന് (42) ഇരട്ട ജീവപര്യന്തം ജയില്‍ശിക്ഷ.
ഇന്ത്യന്‍ ശിക്ഷാനിയമം 449 പ്രകാരം അഞ്ചു വര്‍ഷം കഠിന തടവ്, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസത്തെ അധിക തടവ്, 316 വകുപ്പ് പ്രകാരം പത്തു വര്‍ഷം കഠിന തടവ്, 50000 രൂപ പിഴ, പിഴയടക്കാത്ത പക്ഷം ആറുമാസം അധിക തടവ്. ഈ ശിക്ഷകള്‍ ഒരുമിച്ചനുഭവിച്ചാല്‍ മതി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ഈ പത്തുവര്‍ഷത്തെ തടവിന് ശേഷമായിരിക്കും ഇരട്ട കൊലപാതകത്തിന് 302 വകുപ്പ് പ്രകാരമുള്ള ഇരട്ട ജീവപര്യന്തം ശിക്ഷ തുടങ്ങുകയെന്ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) യുടെ ചുമതലയുള്ള ജഡ്‌ജി ടോമി വര്‍ഗീസ് വ്യക്‌തമാക്കി. ഇതിനു പുറമേ 2.75 ലക്ഷം രൂപ പിഴയടയ്‌ക്കണം. കസ്‌റ്റഡിയില്‍ കഴിഞ്ഞ നാലു വര്‍ഷം ശിക്ഷയില്‍ ഇളവനുവദിച്ചു.
കാടാമ്പുഴ തുവ്വപ്പാറ പുലിക്കണ്ടം വലിയപീടിയേക്കല്‍ മരക്കാരുടെ മകള്‍ ഉമ്മു സല്‍മ (26), ഉമ്മു സല്‍മയുടെ മകന്‍ മുഹമ്മദ് ദില്‍ഷാദ് (7) എന്നിവരാണു കൊല്ലപ്പെട്ടത്. കാരക്കോട് മേല്‍മുറിയിലെ വീട്ടിലായിരുന്നു രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകനുമൊത്ത് ഉമ്മു സല്‍മയുടെ താമസം.
നേരത്തെ മൂന്നു വിവാഹം കഴിച്ച ഉമ്മു സല്‍മ മുഹമ്മദ് ഷരീഫില്‍ നിന്നു ഗര്‍ഭം ധരിച്ചു. പ്രസവശേഷം ഒരുമിച്ച് താമസിക്കണമെന്ന് ഉമ്മു സല്‍മ നിര്‍ബന്ധം പിടിച്ചത്തോടെ തന്റെ അവിഹിതബന്ധം ഭാര്യ അറിയുമെന്ന ഭീതിയാണ് മുഹമ്മദ് ഷരീഫിനെ കൊലപാതകത്തിനു പ്രേരിപ്പിച്ചത്.
2017 മേയ് 22-നു രാവിലെ ഉമ്മു സല്‍മയുടെ വീട്ടിലെത്തിയ ഇയാള്‍ കഴുത്തു ഞെരിച്ച് ഇവരെ കൊലപ്പെടുത്തുകയായിരുന്നു. സംഭവം കണ്ട ദില്‍ഷാദിനെും ഷാള്‍ ഉപയോഗിച്ച് കൊലപ്പെടുത്തി. ഇരുവരുടെയും കൈത്തണ്ടയിലെ ഞരമ്പ് മുറിക്കുകയും ചെയ്‌തു. അക്രമത്തിനിടെ ഉമ്മു സല്‍മ പ്രസവിച്ചു. ഈ കുഞ്ഞും മരണപ്പെട്ടു.
മേയ് 25-നു വീടിനകത്തു നിന്നു ദുര്‍ഗന്ധം വമിച്ചതോടെ അയല്‍വാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഉമ്മു സല്‍മയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.