
മദ്യപിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ ധാരാളം; ഒന്നരവർഷത്തിനിടെ കോട്ടയത്ത് രജിസ്റ്റര്‍ ചെയ്തത് 540 കേസുകള്‍
കോട്ടയം: വെള്ളമടിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്‍മാര്‍ കോട്ടയത്ത് ധാരളമെന്ന് റിപ്പോർട്ടുകൾ. ഒന്നര വര്‍ഷത്തിനിടെ കോട്ടയം ജില്ലാ വനിതാ സംരക്ഷണ ഓഫീസില്‍ 540 ഗാര്‍ഹിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത്.
അതിൽ ഏറ്റവും കൂടുതലുള്ളത് മദ്യപിച്ചെത്തി ഭാര്യയെ തല്ലുന്ന ഭര്‍ത്താക്കന്മാരെക്കുറിച്ചാണ്. ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ഭര്‍ത്താക്കന്‍മാരെ തുടക്കത്തില്‍ കൗണ്‍സിലിങ്ങിന് അയക്കറാണ് പതിവ്. ഇവർ ഒരുതരത്തിലും വഴങ്ങിയില്ലെന്ന് കണ്ടാൽ കേസെടുക്കാന്‍ നിര്‍ദേശിക്കും. കാലാന്തരത്തില്‍ ഭൂരിപക്ഷം കേസുകളിലും ഭാര്യമാര്‍ കേസ് പിന്‍വലിക്കുന്ന പ്രവണതയാണുള്ളത്. പ്രത്യേകിച്ച് കുട്ടികളുള്ള ഭാര്യമാര്‍.
കൂടാതെ പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഷെല്‍ട്ടര്‍ സംവിധാനവുമുണ്ട്.
കുടുംബ കലഹം, ഗാര്‍ഹിക പീഡനം, ലഹരി ഉപയോഗം ആത്മഹത്യാ പ്രവണത എന്നിവ പ്രതിരോധിക്കാന്‍ അടിയന്തര കൗണ്‍സിലിങ്ങിനും സഹായത്തിനും കേന്ദ്ര സര്‍ക്കാരിന്റെ ടെലിമനസ് കോള്‍ സെന്റര്‍ (ഫോണ്‍: 14416), സംസ്ഥാന സര്‍ക്കാരിന്റെ ദിശ (ഫോണ്‍ 0471 2552056) എന്നിവ പ്രവര്‍ത്തിക്കുന്നുണ്ട്. ടെലിമനസ് രാജ്യത്ത് എവിടെ നിന്നും വിളിക്കാവുന്ന സംവിധാനമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
