Spread the love

മൂവാറ്റുപുഴ : നഗരത്തില്‍ ഇറങ്ങിയ വളർത്തുനായ ഒമ്പതു പേരെ ആക്രമിച്ച സംഭവത്തില്‍ വിശദീകരണവുമായി നഗരസഭ. ഒമ്പതു പേരെയും തെരുവ് നായ ആക്രമിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. എന്നാല്‍, ആക്രമിച്ചത് തെരുവുനായ അല്ലെന്നും വളര്‍ത്തു നായ ആണ് ആക്രമിച്ചതെന്നും നഗരസഭ വ്യക്തമാക്കി.

video
play-sharp-fill

നായയുടെ ചങ്ങല അഴിഞ്ഞു പോവുകയായിരുന്നു. വളര്‍ത്തു നായയാണ് ആക്രമിച്ചതെന്ന് നായയുടെ ഉടമയും സമ്മതിച്ചുവെന്ന് മൂവാറ്റുപുഴ നഗരസഭ അധികൃതര്‍ പറഞ്ഞു. നായയുടെ ഉടമയ്ക്കെതിരെ കേസ് നല്‍കുന്നതിനെക്കുറിച്ച്‌ ആലോചിച്ചുവരുകായണെന്നും അധികൃതര്‍ വ്യക്തമാക്കി.

നായയുടെ ആക്രമത്തില്‍ പരിക്കേറ്റ 9 പേരും മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്. കുട്ടികളടക്കമുള്ളവര്‍ക്കാണ് കടിയേറ്റത്. അമ്പലത്തിൽ പോയവരും മദ്രസയില്‍ പോയി മടങ്ങി വരുകയായിരുന്ന കുട്ടികള്‍ക്കും ജോലിക്ക് ഇറങ്ങിയവർക്കുമാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group