ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി; ഹൃദയം കവർന്ന് നിർമ്മാതാക്കളുടെ പ്രതികരണം

ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി; ഹൃദയം കവർന്ന് നിർമ്മാതാക്കളുടെ പ്രതികരണം

സ്വന്തം ലേഖിക
ഡൽഹി: രാജ്യത്തിന് മുഴുവൻ അഭിമാനകരമായി ഓസ്കാർ നാമനിർദ്ദേശ പട്ടികയിൽ ഇടംനേടി ഇന്ത്യൻ ഡോക്യുമെന്ററി.

ഡൽഹി ആസ്ഥാനമായുള്ള ചലച്ചിത്ര പ്രവർത്തകരായ റിന്റു തോമസിന്റെയും സുഷ്മിത് ഘോഷിന്റെയും റൈറ്റിംഗ് വിത്ത് ഫയർ ഇപ്പോൾ മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിലെ ആദ്യ ഇന്ത്യൻ നോമിനിയാണ്.

രാജ്യത്തിന് മുഴുവനും ഇത് ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിൽ ഒന്നാണ്. വളരെയധികം സന്തോഷവും അഭിമാനവും തോന്നിയ നിമിഷമായിരുന്നു ഇത് എന്ന് നിർമാതാക്കൾ പങ്കുവെച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റിന്റു തോമസ് ട്വിറ്ററിൽ പങ്കുവെച്ച വീഡിയോയിൽ, നോമിനേഷൻ പ്രഖ്യാപിച്ചപ്പോൾ എല്ലാവരുടെയും സന്തോഷ പ്രകടനം കാണാം.

ഡിസംബറിലാണ് റൈറ്റിംഗ് വിത്ത് ഫയർ 138 ചിത്രങ്ങളിൽ നിന്ന് 15 ചിത്രങ്ങളിൽ ഒന്നായി ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടത്. ഇപ്പോൾ അത് 94മത് അക്കാദമി അവാർഡിനായി മത്സരിക്കുന്നതിനുള്ള മികച്ച ഡോക്യുമെന്ററി ഫീച്ചർ വിഭാഗത്തിൽ അവസാന-അഞ്ചിൽ ഇടം നേടി.

ചലച്ചിത്ര നിർമ്മാതാക്കളായ സുഷ്മിത് ഘോഷും റിന്റു തോമസും ചേർന്നാണ് ഡോക്യു-ഫിലിമിന്റെ സംവിധാനവും നിർമ്മാണവും എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നത്.സുഷ്മിത് ഘോഷിനൊപ്പം കരൺ തപ്ലിയലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത്.

ബുന്ദേൽഖണ്ഡിലെ ദലിത് വനിത നടത്തുന്ന ഖബർ ലഹാരിയ എന്ന പത്രത്തിന്റെ പ്രവർത്തനത്തെയാണ് ഡോക്യുമെന്ററി ഫിലിം എടുത്തുകാണിക്കുന്നത്.

ഓസ്‌കാർ നോമിനേഷന് മുമ്പ്, ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവൽ സർക്യൂട്ടിൽ മികച്ച സ്വീകാര്യത നേടിയിരുന്നു. കൂടാതെ പ്രത്യേക ജൂറി അവാർഡും സൺഡാൻസ് ഫിലിം ഫെസ്റ്റിവലിലെ പ്രേക്ഷക അവാർഡും ഉൾപ്പെടെ 28 അന്താരാഷ്ട്ര അവാർഡുകൾ ഈ ഡോക്യുമെന്ററി ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.