video
play-sharp-fill

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണാൻ ശ്രമിക്കുന്നില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതൽ

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാര്‍ പരിഹാരം കാണാൻ ശ്രമിക്കുന്നില്ല; ഡോക്ടർമാരുടെ അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് മുതൽ

Spread the love

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അധ്യാപകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാൻ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച്‌ മെഡിക്കല്‍ കോളേജ് അധ്യാപകരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന അനിശ്ചിതകാല ചട്ടപ്പടി സമരം ഇന്ന് ആരംഭിക്കും.

സമരത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ കോളേജുകളിലെ അദ്ധ്യയനവും, രോഗീപരിചരണവും ഒഴിച്ചുള്ള ഡ്യൂട്ടികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നാണ് സംഘടനാ ഭാരവാഹികള്‍ വ്യക്തമാക്കിയത്.

പണി മുടക്കുന്ന അധ്യാപകര്‍ അവലോകന യോഗങ്ങള്‍, വിഐപി ഡ്യൂട്ടി എന്നിവ ബഹിഷ്കരിക്കും. ഒ.പിയില്‍ ഒരു ഡോക്ടര്‍ നിശ്ചിത സമയത്തിനുള്ളില്‍ നിശ്ചിത എണ്ണം രോഗികളെ മാത്രമേ പരിശോധിക്കുകയുള്ളൂ. ബാക്കി സമയം നാഷണല്‍ മെഡിക്കല്‍ കമ്മീഷൻ നിര്‍ദ്ദേശിക്കുന്ന പ്രകാരമുള്ള അദ്ധ്യയന പ്രവര്‍ത്തനങ്ങള്‍ നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാര്‍ഡില്‍ നിശ്ചിത പരിധിയേക്കാല്‍ കൂടുതല്‍ രോഗികളെ പ്രവേശിപ്പിക്കില്ല. നിശ്ചിത സമയത്തിനുള്ളില്‍ ചെയ്തു തീര്‍ക്കാവുന്ന ഓപ്പറേഷനുകള്‍ മാത്രം നടത്തും.

ഉച്ചഭക്ഷണത്തിന് വേണ്ടിയുള്ള 45 മിനിറ്റ് ഇടവേള നിര്‍ബന്ധമായും പ്രയോജനപ്പെടുത്തും. ഈ ഇടവേള ജോലി സമയത്തിനുള്ളില്‍ തന്നെ എടുക്കും. ഒ.പി, വാര്‍ഡ്, തീയറ്റര്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവരും ഇത് പാലിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അധികാരികളുടെ ഭാഗത്ത് നിന്നും അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ ചട്ടപ്പടി സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കെജിഎംസിടിഎ സംസ്ഥാന സമിതിക്ക് വേണ്ടി പ്രസിഡന്റ് ഡോ. നിര്‍മ്മല്‍ ഭാസ്കറും, സെക്രട്ടറി ഡോ. റോസ്നാര ബീഗവും അറിയിച്ചു.