Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആലപ്പുഴ: അമ്മയ്ക്ക് ചികിത്സ വൈകി എന്നാരോപിച്ച്‌ ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റു ചെയ്തു.

അടൂര്‍ സ്റ്റേഷനിലെ പൊലീസുകാരനായ രതീഷാണ് അറസ്റ്റിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറനാട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ വെങ്കിടേഷിനാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ രാത്രിയിലായിരുന്നു സംഭവം.

ഡോക്ടറുടെ തലയ്ക്ക് എട്ട് തുന്നലും കാലില്‍ രണ്ടിടത്ത് ഒടിവുമുണ്ട്. ചികിത്സ വൈകിയെന്നാരാേപിച്ച്‌ രതീഷും ഒപ്പമുള്ളയാളും ചേര്‍ന്ന് കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു എന്നാണ് ഡോക്ടര്‍ പറയുന്നത്.

രാത്രി പത്ത് മണിയോടയാണ് അമ്മയോടൊപ്പം രതീഷും സഹോദരനും എത്തിയത്. ഈ സമയം ടോയ്‌ലറ്റിലായിരുന്നു താനെന്നും പുറത്തിറങ്ങി കാര്യമെന്താണെന്ന് ചോദിക്കുന്നതിനിടെ തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നുമാണ് ഡോക്ടര്‍ പറയുന്നത്.

ഡോക്ടര്‍ ഇപ്പോള്‍ ചികിത്സയിലാണ്. പൊലീസുകാരനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.