
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരുടെ ഒപി ബഹിഷ്കരണ സമരം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് . സമരത്തെ നേരിടാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഡയസ്നോണ്‍ നിലവില്‍ വന്നിരിക്കുകയാണ്. ഒ
പിയിലും ഓപ്പറേഷന് തിയേറ്ററിലും എത്താത്ത ഡോക്ടര്‍മാരുടെ ഹാജര്‍ വെട്ടുമെന്നാണ് റിപ്പോര്‍ട്ട്. ഈ ഡോക്ടര്‍മാരുടെ പേര് നല്കാന് കഴിഞ്ഞ ദിവസം വകുപ്പ് മേധവികളോട് ഡി എം ഇ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒപി ബഹിഷ്കരിച്ച ഡോക്ടര്‍മാരുടെ കണക്ക് വകുപ്പ് മേധാവിമാര്‍ നല്‍കിയിട്ടില്ലെന്നാണ് വിവരം.
അതേസമയം, ഇന്നലെ മുതല്‍ അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും നിര്‍ത്തിയതോടെ രോഗികള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്.സമരം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളില്‍ നിന്ന് ഡോക്ടര്‍മാര്‍ വിട്ടുനില്‍ക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതോടെ ശസ്ത്രക്രിയ തീയതിക്കായി കാത്തിരുന്ന രോഗികള്‍ പ്രതിസന്ധിയിലായി. മെഡിക്കല്‍ കോളജുകളില്‍ ഡോക്ടര്‍മാര്‍ ഇല്ലാത്തതിനാല്‍ ഒ.പിയിലെത്തിയ രോഗികള്‍ വലഞ്ഞു.
പി.ജി വിദ്യാര്‍ഥികളും ഹൗസ് സര്ജന്മാരുമാണ് ഒ.പിയില്‍ രോഗികളെ പരിശോധിക്കുന്നത്. ശമ്പളപരിഷ്കരണ കുടിശ്ശിക ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സമരം. മറ്റെല്ലാ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്കും ശമ്പളപരിഷ്കരണ കടിശ്ശിക നല്കുവാന് ഉത്തരവായിക്കഴിഞ്ഞു.
കൊവിഡ് മഹാമാരി സമയത്ത് മറ്റുള്ളവര്‍ വീട്ടില്‍ കഴിഞ്ഞപ്പോള്‍ ജീവന് പണയപ്പെടുത്തി രാപ്പകല്‍ വ്യത്യാസമില്ലാതെ ജനങ്ങള്‍ക്കും സര്‍ക്കാരിനും വേണ്ടി ജോലി ചെയ്തത് മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരാണ്.
അക്കാലത്തുള്ള ശമ്പള പരിഷ്കരണ കുടിശ്ശികയാണ് ഇപ്പോള്‍ അന്യായമായി തടഞ്ഞുവച്ചിരിക്കുന്നത്. ഇത് കടുത്ത അനീതിയാണെന്ന് കെ.ജി.എം.സി.ടി.എ. ആരോപിച്ചു.







