play-sharp-fill
നിർഭയ കൂട്ട ബലാത്സംഗക്കേസ് : പ്രതികളെ തൂക്കിലേറ്റുന്നത് നീളുമെന്ന് ഡൽഹി സർക്കാർ;  പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് നടപടി

നിർഭയ കൂട്ട ബലാത്സംഗക്കേസ് : പ്രതികളെ തൂക്കിലേറ്റുന്നത് നീളുമെന്ന് ഡൽഹി സർക്കാർ;  പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് നടപടി

 

സ്വന്തം ലേഖകൻ

ഡൽഹി: നിർഭയ കൂട്ട ബലാത്സംഗക്കേസിൽ വധശിക്ഷ വിധിക്കപ്പെട്ട പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റില്ലെന്ന് ഡൽഹി സർക്കാർ ഹൈക്കോടതിയിൽ . പ്രതികൾ ദയാഹർജി നൽകിയ സാഹചര്യത്തിലാണ് ഇൗ നടപടിയെന്ന് സർക്കാർ കോടതിയെ ധരിപ്പിച്ചു. ദയാഹർജികൾ തള്ളിയ ശേഷം പ്രതികൾക്ക് പതിനാല് ദിവസത്തെ നോട്ടീസ് നൽകണം. ഇതുകഴിഞ്ഞേ ശിക്ഷ നടപ്പാക്കാനാകൂ എന്നാണ് ചട്ടമെന്നും ഡൽഹി പൊലീസിൻറെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു.

 

ജനുനുവരി 22ന് രാവിലെ ഏഴ് മണിക്ക് നാലു പ്രതികളെയും തൂക്കിലേറ്റണമെന്ന് കഴിഞ്ഞ ആഴ്ച പട്യാല ഹൗസ് കോടതി ഉത്തരവിട്ടിരുന്നു. കോടതി പുറപ്പെടുവിച്ച മരണവാറൻറിനെതിരെ പ്രതി മുകേഷ് സിംഗ് നൽകിയ ഹർജി പരിഗണിക്കവേയാണ് ഡൽഹി പൊലീസ് തടസം അറിയിച്ചത്. ജവധശിക്ഷയിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടാണ് നിർഭയ കേസിൽ പ്രതികളിൽ ഒരാളായ മുകേഷ് സിംഗ് രാഷ്ട്രപതിക്ക് ദയാഹർജി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കഴിഞ്ഞ ദിവസം വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നാലുപ്രതികളിൽ രണ്ടുപേർ സമർപ്പിച്ച തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളിയിരുന്നു. വിനയ് ശർമ, മുകേഷ് എന്നിവരാണ് വധശിക്ഷയ്‌ക്കെതിരെ തിരുത്തൽ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. അക്ഷയ് കുമാർ സിംഗ്, പവൻ ഗുപ്ത എന്നിവരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മറ്റുപ്രതികൾ.