Spread the love

ഡൽഹി :ഏത് നിമിഷവും യുദ്ധം ആസന്നമാകുമെന്ന സ്ഥിതിയാണ് പശ്ചിമേഷ്യയിൽ.സ്വന്തം മണ്ണിന്റെയും പൗരന്മാരുടെയും സുരക്ഷിതത്വം ചോദ്യ ചിഹ്നമാകുമ്പോൾ രാജ്യത്തിന് ആയുധമെടുക്കാതെ തരമില്ല. നിലവിട്ട് പെരുമാറുന്ന ശത്രുവിനെ തോൽപ്പിക്കാൻ ഇന്ത്യയുടെ ആയുധശേഖരത്തിൽ ആയുധങ്ങൾ അനവധിയാണ്. ഇനി മാമലകൾക്കപ്പുറത്ത് ഭൂമിക്കടിയിൽ അഭയം തേടിയാലും ശത്രുവിന് രക്ഷയില്ലെന്ന് ഉറപ്പുവരുത്താൻ ഉള്ള നീക്കങ്ങൾ തകൃതിയായി നടത്തുകയാണ് ഇന്ത്യ. ബങ്കർ ബസ്റ്റർ ബോംബ് ആണ് ഇന്ത്യയുടെ സ്വപ്‌നം.

video
play-sharp-fill

ഇറാനിലെ ആണവകേന്ദ്രങ്ങളിൽ യുഎസ് വർഷിച്ച ബങ്കർ ബസ്റ്റർ ബോംബ് പോലെയുള്ള ഉഗ്രപ്രഹരശേഷിയുള്ളവ ഇന്ത്യയുടെ പക്കലെത്തിയാൽ ശത്രുക്കൾ ഒന്ന് മടിക്കും. വിദൂരപ്രദേശങ്ങളിലേക്ക് ആക്രമണം നടത്താനായി നിലവിൽ ഇന്ത്യയുടെ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്‌നി-5നെ പരിഷ്‌കരിച്ച് ബങ്കർ ബസ്റ്റർ പോർമുന വഹിക്കുന്ന മിസൈൽ വികസിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യ. പുതിയ അഗ്‌നി മിസൈലിന് 7500 കിലോയോളം ഭാരമുള്ള പോർമുന വഹിക്കാനാകും. പേലോഡിന്റെ ഭാരം കൂടുന്നതുകൊണ്ട് തന്നെ മിസൈലിന്റെ പ്രഹര പരിധി അൽപം കുറയും. നിലവിൽ അഗ്‌നി-5 മിസൈലിന് 5000 കിലോമീറ്ററിനപ്പുറം വരെ ആക്രമണം നടത്താൻ സാധിക്കും.

കൃത്യമായ സ്ഥലത്ത് കൂടുതൽ ആഘാതമുണ്ടാക്കുന്ന ആയുധം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് അഗ്‌നി മിസൈലിന്റെ പുതിയ പതിപ്പൊരുങ്ങുക. ഇന്ത്യയുടെ ഏറ്റവും അടുത്തുള്ള പാകിസ്താനിലെയും ചൈനയിലെയും തന്ത്രപ്രധാനമായ ലക്ഷ്യങ്ങൾ തകർക്കുക എന്നുള്ളതാണ് ലക്ഷ്യം.ഭൂമിക്കടിയിൽ 80 മുതൽ 100 മീറ്റർ വരെ ആഴത്തിലേക്ക് തുളഞ്ഞിറങ്ങി അകത്തുകടന്ന് സ്ഫോടനം നടത്തുന്ന പോർമുനയാണ് മിസൈലിനുണ്ടാകുക. മിസൈൽ കേന്ദ്രങ്ങളുൾപ്പെടെ ഭൂമിക്കടിയിൽ സ്ഥാപിച്ചിട്ടുള്ള സൈനിക കേന്ദ്രങ്ങളുൾപ്പെടെ തകർക്കുക എന്നതാണ് മിസൈലിന്റെ ഉദ്ദേശം പാകിസ്താന്റെ ആണവശേഖരം സൂക്ഷിച്ചിട്ടുണ്ടെന്ന് കരുതപ്പെടുന്ന കിരാന കുന്നുകൾ പോലുള്ള കനത്ത ഉറപ്പുള്ള ഭൂഗർഭ ലക്ഷ്യങ്ങളെ ഒറ്റ ആക്രമണത്തിൽ നശിപ്പിക്കാൻ കഴിവുള്ളതായിരിക്കും മിസൈൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group