video
play-sharp-fill

ജില്ലാ സ്പോർട്സ് സമ്മിറ്റ് 2023; ജില്ലാ സ്പോർട്സ് കൗൺസിലിന്റ ആഭിമുഖ്യത്തി ജില്ലാ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ഉദ്ഘാടനം മാമ്മൻ മാപ്പിള ഹാളിൽ വയ്ച്ചു നടത്തി.

ജില്ലാ സ്പോർട്സ് സമ്മിറ്റ് 2023; ജില്ലാ സ്പോർട്സ് കൗൺസിലിന്റ ആഭിമുഖ്യത്തി ജില്ലാ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ഉദ്ഘാടനം മാമ്മൻ മാപ്പിള ഹാളിൽ വയ്ച്ചു നടത്തി.

Spread the love

സ്വന്തം ലേഖിക 

കോട്ടയം :ജില്ലാ സ്പോർട്സ് കൗൺസിലിന്റ ആഭിമുഖ്യത്തി ജില്ലാ സ്പോർട്സ് സമ്മിറ്റ് കേരള 2024 ന്റെ ഉദ്ഘാടനം മാമ്മൻ മാപ്പിള ഹാളിൽ വയ്ച്ചു നടത്തി.കോട്ടയം ജില്ലയുടെ സമഗ്ര കായിക വികസനത്തിനും കായിക മേഖലയിൽ നടപ്പിലാക്കേണ്ട പദ്ധതികളുടെ രൂപരേഖ തയ്യാറാക്കുന്നതിനും അവയുടെ ആസൂത്രണവും നിർവ്വഹണവും സംബന്ധിച്ച് ചർച്ച നടത്തി.

 

കേരളത്തിലെ മുഴുവൻ ജനങ്ങളെയും കായിക സാക്ഷരതയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യം വയ്ച്ച് രൂപീകരിച്ച് പഞ്ചായത്ത്, മുനിസിപ്പൽ സ്പോർട്സ് കൗൺസിലുകളുടെ സാധ്യതയെ ഉപയോഗപ്പെടുത്തി സാക്ഷരതാമിഷൻ മാതൃകയിൽ തികഞ്ഞ ജനകീയ പങ്കാളിത്തത്തോടെ കായിക രംഗത്ത് പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുക എന്നതാണ് ഈ മിഷന്റെ ഉദ്ദേശം. ഇതിന്റെ മുന്നോടിയായി എല്ലാ ജില്ലകളിലും റീജണൽ സമ്മിറ്റുകളും, പഞ്ചായത്ത് തലത്തിലും മൈക്രോ സമ്മിറ്റുകളും സംഘടിപ്പിക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2024 ജനുവരി 11 മുതൽ 14 വരെ തിരുവനന്തപുരത്ത് വച്ച് നടത്തപ്പെടുന്ന ഇന്റർനാഷണൽ സ്പോർട്സ് സമ്മിറ്റ് കേരളയിൽ കേരളം മുന്നോട്ടു വയ്ക്കുന്ന കായിക സാമ്പത്ത് ഘടനാ വികസന പ്രക്രിയ, സംസ്ഥാന സർക്കാരിന്റെ പുതിയ കാർഷിക നയം എന്നിവ അവതരിപ്പിക്കുന്നു.

 

സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി ശ്രീ വി എൻ വാസവൻ ഉൽഘാടനം നടത്തി. കായിക വകുപ്പ് മന്ത്രി ശ്രീ വി അബ്ദുൽ റഹ്മാൻ ഓൺലൈനിൽ സന്ദേശം നൽകി. ചീഫ് വിപ്പ് എൻ ജയരാജ് എം എൽ എ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ശ്രീ ചാണ്ടി ഉമ്മൻ എംഎൽഎ,ജില്ലാ കളക്ടർ വി വിഘ്നേശ്വരി ഐഎഎസ്, അഡ്വക്കേറ്റ് റെജി സക്കറിയ, കോട്ടയം മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, കോട്ടയം മുൻസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് അഡ്വക്കറ്റ് ഷീജ അനില്‍, ദ്രോണാചാര്യ ശ്രീ കെ പി തോമസ് മാഷ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.