
കേരള പോലീസ് അസോസിയേഷന് 36-ാം ജില്ലാ സമ്മേളനം ഇന്നും നാളെയും നടക്കും
സ്വന്തം ലേഖകൻ
കോട്ടയം: കേരള പോലീസ് അസോസിയേഷന് 36-ാം ജില്ലാ സമ്മേളനം ഇന്നും നാളെയും കണ്വന്ഷന് സെന്ററില്‍ നടക്കും. ഇന്നു രാവിലെ ഒന്പതിനു പാതക ഉയര്‍ത്തലോടെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം 10ന് ജില്ലാ പോലീസ് ചീഫ് ഡി. ശില്പ ഉദ്ഘാടനം ചെയ്യും. ബിനു കെ. ഭാസ്കര്‍ അധ്യക്ഷതവഹിക്കും.
ക്രൈംബ്രാഞ്ച് ഡിവൈഎസ് പി സാബു മാത്യു മുഖ്യാതിഥിയാകും. സംസ്ഥാന പ്രസിഡന്റ് എസ്.ആര്. ഷിനോദാസ്, ജില്ലാ സെക്രട്ടറി കെ.ടി. അനസ്, ട്രഷറര്‍ എന്‍.വി. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

4.30ന് ചേരുന്ന കുടുംബ സംഗമം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല ജിമ്മി ഉദ്ഘാടനം ചെയ്യും. വൈകുന്നേരം ആയോധന വാദ്യ സംഗമം, സംഗീത ചിത്ര സമന്വയം, പോലീസ് ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവ നടക്കും. നാളെ രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും.
തോമസ് ചാഴികാടന് എംപി ഉപഹാര സമര്‍പ്പണവും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ മുഖ്യ പ്രഭാഷണവും നടത്തും.