കോട്ടയം ജില്ലയില്‍ ആയിരം കടന്ന് കോവിഡ് രോ​ഗികൾ; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1194 പേര്‍ക്ക്; 303 പേര്‍ക്കു രോഗമുക്തി നേടി

കോട്ടയം ജില്ലയില്‍ ആയിരം കടന്ന് കോവിഡ് രോ​ഗികൾ; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 1194 പേര്‍ക്ക്; 303 പേര്‍ക്കു രോഗമുക്തി നേടി

സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ജില്ലയില്‍ ആയിരം കടന്ന് കോവിഡ് രോ​ഗികൾ.

ഇന്ന് ജില്ലയിൽ 1194 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ ആശങ്കയിൽ പൊതുജനങ്ങൾ. 1194 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 19 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 303 പേര്‍ രോഗമുക്തരായി. 5091 പരിശോധനാഫലങ്ങളാണു ലഭിച്ചത്.
രോഗം ബാധിച്ചവരില്‍ 582 പുരുഷന്‍മാരും 508 സ്ത്രീകളും 104 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 184 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 4930 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 322946 പേര്‍ കോവിഡ് ബാധിതരായി. 343438 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 20004 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം -193
ചങ്ങനാശ്ശേരി – 62
പനച്ചിക്കാട് -42
ഏറ്റുമാനൂര്‍ -37

എരുമേലി – 33
തൃക്കൊടിത്താനം- 3
ആര്‍പ്പൂക്കര – 29
കടുത്തുരുത്തി -28
പാലാ – 25

കാഞ്ഞിരപ്പള്ളി, കരൂര്‍ -24
വൈക്കം -23
ഉഴവൂര്‍ -21
മാഞ്ഞൂര്‍ -20
കുറവിലങ്ങാട് -19

ഭരണങ്ങാനം, പുതുപ്പള്ളി, പാമ്പാടി, കറുകച്ചാല്‍, ചിറക്കടവ് -18
കൊഴുവനാല്‍, അതിരമ്പുഴ, മരങ്ങാട്ടുപള്ളി – 16
തലയോലപ്പറമ്പ്്, കിടങ്ങൂര്‍, മുണ്ടക്കയം – 15
വാഴപ്പള്ളി, വിജയപുരം, വെള്ളൂര്‍, വെളിയന്നൂര്‍, മുത്തോലി, ഞീഴൂര്‍ -14
മാടപ്പള്ളി -13

മണിമല, നെടുംകുന്നം, ഈരാറ്റുപേട്ട – 12
പായിപ്പാട്, അയര്‍ക്കുന്നം, മീനച്ചില്‍, കങ്ങഴ, കുറിച്ചി -11
കടനാട്, രാമപുരം, വാഴൂര്‍, തിടനാട്, വാകത്താനം, പാറത്തോട് – 10
മുളക്കുളം -9
നീണ്ടൂര്‍, മീനടം -8
വെച്ചൂര്‍, കടപ്ലാമറ്റം, കാണക്കാരി, കൂട്ടിക്കല്‍, പൂഞ്ഞാര്‍, മണര്‍കാട് -7
അകലക്കുന്നം, തിരുവാര്‍പ്പ്, അയ്മനം, തലപ്പലം, എലിക്കുളം, പള്ളിക്കത്തോട്, തലയാഴം -6
മറവന്‍തുരുത്ത് -5
ചെമ്പ്, കല്ലറ, ടി.വി.പുരം, പൂഞ്ഞാര്‍ തെക്കേക്കര – 4
വെള്ളാവൂര്‍, കൂരോപ്പട, തീക്കോയി, കോരുത്തോട്, മേലുകാവ്, മൂന്നിലവ് -3
കുമരകം, തലനാട്-2
ഉദയനാപുരം -1