
കണ്ണൂർ : കണ്ണൂർ ജില്ലാ കോടതിക്ക് കീഴില്‍ വിവിധ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തില്‍ ജോലിക്കാരെ നിയമിക്കുന്നു. അസിസ്റ്റന്റ്/ ടൈപ്പിസ്റ്റ് ഒഴിവുകളിലേക്കാണ് നിയമനം.
ആകെ മൂന്ന് ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവർ തപാല്‍ മാർഗം ഡിസംബർ 5ന് മുൻപായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ണൂർ ജില്ലയിലെ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്ബ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് റിക്രൂട്ട്മെന്റ്. തലശ്ശേരിയിലാണ് കോടതി സ്ഥിതി ചെയ്യുന്നത്.
179 ദിവസത്തേക്കോ, അല്ലെങ്കില്‍ കരാർ തൊഴിലാളികള്‍ക്ക് 62 വയസ് പൂർത്തിയാകുന്നത് വരെയോ ആണ് ജോലിയുടെ കാലാവധി.
കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് 1 ഒഴിവ്
ടൈപ്പിസ്റ്റ്/ കമ്ബ്യൂട്ടർ അസിസ്റ്റന്റ് 1 ഒഴിവ്
ഓഫീസ് അറ്റൻഡന്റ് 1 ഒഴിവ്
പ്രായപരിധി
62 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
യോഗ്യത
കോടതികളില്‍ നിന്നോ, കോടതി പോലുള്ള വകുപ്പുകളില്‍ നിന്നോ മറ്റ് സർക്കാർ വകുപ്പുകളില്‍ നിന്നോ ജോലി ചെയ്ത് വിരമിച്ചവരായിരിക്കണം.
കോടതികളില്‍ നിന്ന് വിരമിച്ചവർക്ക് മുൻഗണനയുണ്ട്.
ശമ്പളം
കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ് 19310 രൂപ.
ടൈപ്പിസ്റ്റ്/ കമ്ബ്യൂട്ടർ അസിസ്റ്റന്റ് 22240 രൂപ
ഓഫീസ് അറ്റൻഡന്റ് 24310 രൂപ
അപേക്ഷിക്കേണ്ട വിധം
താല്‍പര്യമുള്ളവർ www.kannur.dcourts.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് തുറക്കുക. ശേഷം റിക്രൂട്ട്മെന്റ് പേജില്‍ നിന്ന് കോണ്‍ഫിഡൻഷ്യല്‍ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്/ കമ്ബ്യൂട്ടർ അസിസ്റ്റന്റ്, ഓഫീസ് അറ്റൻഡന്റ് നോട്ടിഫിക്കേഷൻ തിരഞ്ഞെടുക്കുക. മുഴുവൻ അറിയിപ്പും ശ്രദ്ധാപൂർവ്വം വായിച്ച് നിങ്ങളുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ പരിശോധിക്കുക. അപേക്ഷ നല്‍കുന്നതിനായി ഉദ്യോഗാർത്ഥികള്‍ അവരുടെ പൂർണ്ണമായ ബയോഡാറ്റ ( മൊബൈല്‍ നമ്പർ, ആധാർ കാർഡിന്റെ പകർപ്പ് ഉള്‍പ്പെടെ, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകള്‍ ഉള്‍പ്പെടെ ) ‘ജില്ലാ ജഡ്ജി ആൻഡ് ജില്ലാ കോടതി തലശ്ശേരി, പിൻകോഡ് – 670101’ എന്ന വിലാസത്തില്‍ ഡിസംബർ അഞ്ചിന് വൈകുന്നേരം 5 മണിക്ക് മുൻപോ അതിന് മുൻപോ നേരിട്ടോ തപാല്‍ വഴിയോ സമർപ്പിക്കണം.
അപേക്ഷയില്‍ മൊബൈല്‍ നമ്പറും ഇ – മെയില്‍ ഐഡിയും ഉള്‍പ്പെടുത്തണം.







