video
play-sharp-fill

കാക്കയുടെ നിറമായത് കൊണ്ട് ആർ എൽ വി രാമകൃഷ്ണന് മോഹിനിയാട്ടം ചേരുന്നതല്ല;  ജാതീതമായി അധിക്ഷേപിച്ച് കാലാമണ്ഡലം സത്യഭാമ

കാക്കയുടെ നിറമായത് കൊണ്ട് ആർ എൽ വി രാമകൃഷ്ണന് മോഹിനിയാട്ടം ചേരുന്നതല്ല; ജാതീതമായി അധിക്ഷേപിച്ച് കാലാമണ്ഡലം സത്യഭാമ

Spread the love

 

കലയിൽ അത്യധികം മികവുള്ള വ്യക്തിയാണ് ആർ എൽ വി രാമകൃഷ്ണൻ. കലാഭവൻ മണിയുടെ സഹോദരനും മോഹിനിയാട്ട കലാകാരനുമായ ആർഎൽവിയെ ജാതീതമായി അധിക്ഷേപിച്ചിരിക്കുകയാണ് കലാമണ്ഡലം സത്യഭാമ.

കാക്കയുടെ നിറമായതുകൊണ്ട് തന്നെ  മോഹിനിയാട്ടമൊന്നും ആർഎൽവി രാമകൃഷ്ണന് ചേരുന്നതല്ല. മോഹിനിയാട്ടം സ്ത്രീകൾക്ക് ഉള്ള കലയാണെന്നും സൗന്ദര്യമുള്ള പുരുഷന്മാർക്ക് മാത്രമേ മോഹിനിയാട്ടം ഭംഗിയിൽ ചെയ്യാൻ കഴിയൂ. നിറമുള്ള ശരീരവും ഭംഗിയുള്ളവരും മാത്രമേ മോഹിനിയാട്ടം കളിക്കാവുയെന്നും സത്യഭാമ പറഞ്ഞു.

തന്നെ പോലെ ഉള്ള കലാക്കാരൻമ്മാർ മോഹിനിയാട്ടം ചെയ്യുന്നതിൽ എന്താണ് തെറ്റ്, പട്ടികജാതി വിഭാഗത്തിൽപ്പെട്ട കലാക്കാരനൊന്നും ഈ നൃത്തരംഗത്ത് പിടിച്ച് നിൽക്കാൻ കഴിയാത്ത അവസ്ഥയാണ്. ഇത്തരത്തിൽ അധിക്ഷേപണം ചെയ്യുന്നവരെയും വൈകാരികമായ മനസ്സിനുടമയായവരെയും നിയമ നടപടിക്ക് മുൻപിൽ കൊണ്ടുവരുക തന്നെ ചെയ്യുമെന്ന് ആർ എൽ വി പ്രതികരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group