play-sharp-fill
ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സിനിമ സംവിധായകൻ അറസ്റ്റിൽ; പിടിയിലായത് 19 വർഷത്തിനു ശേഷം

ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ സിനിമ സംവിധായകൻ അറസ്റ്റിൽ; പിടിയിലായത് 19 വർഷത്തിനു ശേഷം

ബംഗളൂരു: കൊലക്കേസിൽ പ്രതിയായിരിക്കെ ജാമ്യത്തിലിറങ്ങി മുങ്ങിയ കന്നട സിനിമ സംവിധായകൻ എം. ഗജേന്ദ്രയെ (46) പോലീസ് അറസ്റ്റ് ചെയ്തു.

2004ൽ കൊട്ട രവി എന്ന ഗുണ്ടയെ കൊലപ്പെടുത്തിയ കേസിൽ എട്ടാംപ്രതിയാണ് ഗജേന്ദ്ര. വിൽസൻ ഗാർഡൻ പോലീസായിരുന്നു ഗജേന്ദ്രയെ അറസ്റ്റുചെയ്തത്. ഒരുവർഷം വിചാരണത്തടവുകാരനായി ജയിലിൽ കഴിഞ്ഞശേഷം ജാമ്യം ലഭിച്ചു.

പിന്നീട് പോലീസിന്‍റെ നോട്ടീസിനോട് പ്രതികരിക്കാതെ മുങ്ങി നടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ വെല്ലൂരിൽ സ്ഥിരതാമസമാക്കിയ ഗജേന്ദ്ര ഒളിവിലാണെന്നാണ് 2008ൽ പോലീസ് കോടതിയെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2019ൽ ഗജേന്ദ്ര ‘പുട്ടാണി പവർ’ എന്ന സിനിമ സംവിധാനംചെയ്തതായി പോലീസ് പറഞ്ഞു. കെട്ടിക്കിടക്കുന്ന കേസുകൾ പരിശോധിക്കുന്നതിനിടെയാണ് ഗജേന്ദ്രയുടെ കേസ് വീണ്ടും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ബംഗളൂരുവിലെ പുതിയവീട്ടിൽനിന്ന് അറസ്റ്റുചെയ്യുകയായിരുന്നു.