ദില്ലിയിൽ മൊബൈൽ-ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു
സ്വന്തം ലേഖിക
ദില്ലി : ദില്ലിയിലെ വിവിധ മേഖലകളിൽ മൊബൈൽ,ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവെച്ചു.പ്രക്ഷോഭങ്ങൾ കണക്കിലെടുത്താണ് മൊബൈൽ ഫോൺ സേവനങ്ങൾ നിർത്തി വയ്ക്കാൻ സർക്കാർ നിർദ്ദേശിച്ചത്.
എസ്.എം.എസ്,വോയിസ് കോൾ,മൊബൈൽ ഡാറ്റ സേവനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.നിലവിൽ എയർടെൽ സർവ്വീസാണ് ദില്ലിയിൽ സേവനം നിർത്തിയത്. അപ്രതീക്ഷിതമായാണ് ഇത്തരമൊരു നീക്കം നടന്നത്.സേവനങ്ങൾ നിർത്തിവയ്ക്കുന്നത് മുന്നോടിയായ് മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല.ദില്ലിയിലെ വടക്കൻ ജില്ലകളിലും മധ്യ ദില്ലി പ്രദേശങ്ങളിലും,മണ്ടിഹൗസ്, സീലാംപൂർ,ജഫർബാദ്,മുസ്തഫാബാദ്,ജാമിയ നഗർ,ഷയിൻ ബാഗ്,ബവാന എന്നിവിടങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ദില്ലിയിലും ബംഗലൂരുവിലും പ്രതിഷേധിച്ച ഇടതു നേതാക്കളെ അറസ്റ്റു ചെയ്തു .
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0