video
play-sharp-fill

ഇന്ന് നിര്‍ണായക ദിനം;  പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച്‌ ദിലീപ്; നൊവേനയില്‍ പങ്കെടുത്തു

ഇന്ന് നിര്‍ണായക ദിനം; പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച്‌ ദിലീപ്; നൊവേനയില്‍ പങ്കെടുത്തു

Spread the love

സ്വന്തം ലേഖിക

കൊച്ചി: മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പള്ളിയിലെത്തി പ്രാര്‍ത്ഥിച്ച്‌ ദിലീപ്.

ആലുവ ചൂണ്ടി എട്ടേക്കര്‍ സെന്റ് ജൂഡ് പള്ളിയിലെ നൊവേനയിലാണ് ദിലീപ് പങ്കെടുത്തത്. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടുകൂടിയാണ് നടന്‍ പള്ളിയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന് ഇന്ന് നിര്‍ണായക ദിനമാണ്. ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.

കൂടാതെ പ്രതികള്‍ ഹാജരാക്കിയ ഫോണുകള്‍ പരിശോധിക്കുന്ന കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.

ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് ഇന്ന് ഹൈക്കോടതി പരിഗണിക്കുന്നത്.