
നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങൾ എത്തിച്ച വി.ഐ.പി ദിലീപിന്റെ സുഹൃത്തും കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയുമായ ശരത്ത് എന്ന് സൂചന; നിർണായ റെയ്ഡ് നടത്തി പൊലീസ്
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ വി.ഐ.പി ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് സൂചന. കൊച്ചിയിലെ സൂര്യ ഹോട്ടല്‍ ഉടമയാണ് ശരത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന ആരോപണമുയര്‍ന്ന ഇയാളെ വി.ഐ.പിയെന്ന് വിശേഷിപ്പിച്ചാണ് ആറാം പ്രതിയാക്കി എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിരിക്കുത്.
തോക്കും, നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും തേടി ശരത്തിന്റെ ആലുവ തോട്ടുമുഖത്തെ വീട്ടില്‍ ഇന്ന് റെയ്ഡ് നടത്തി. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണു പരിശോധന. ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതാണ്.
ദിലീപിന്റെ സഹോദരീഭര്‍ത്താവ് സൂരജിന്റെ കൊച്ചിയിലെ ഫ്ലാറ്റിലും റെയ്ഡ് നടന്നു. ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസിലാണ് പരിശോധന.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ചത് ഈ വി.ഐ.പിയാണെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ഇതിനിടെ ശരത്ത് ഒളിവിലാണെന്ന് ക്രൈം ബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന് അറിയിച്ചു.
ശരത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് ക്രൈം ബ്രാഞ്ച് എസ്.പി. മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ഉച്ചയ്ക്ക് മൂന്നിന് ആരംഭിച്ച റെയ്ഡ് രാത്രി 9 മണിയോടെയാണ് അവസാനിച്ചത്.
ദിലീപുമായി വളരെ അടുത്ത ബന്ധമുള്ള വ്യക്തിയാണ് ശരത്ത്. മുമ്ബ് ദിലീപ് അറസ്റ്റിലായപ്പോള്‍ ഒപ്പമുണ്ടായിരുന്നത് ഇയാളാണ്. ആലുവ സ്വദേശിയും ബിസിനസുകാരനുമായ ശരത്തും ദിലീപും തൃശ്ശൂരിലെ ഒരു ക്ഷേത്രത്തില്‍ പോയി മടങ്ങുമ്ബോഴാണ് അന്ന് അറസ്റ്റിലായത്. അറസ്റ്റ് ചെയ്ത് ആലുവ പോലീസ് ക്ലബ്ബില്‍ എത്തിക്കുമ്ബോള്‍ വാഹനത്തില്‍ ശരത്തും ഉണ്ടായിരുന്നു. ദിലീപിന്റെ വീട്ടില്‍ പരിശോധന നടന്നതിന് ശേഷം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ശരത്ത് ഹാജരായില്ല.
ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജിന്റെ ഫ്ളാറ്റിലും റെയ്ഡ് നടത്തുകയുണ്ടായി. കൊച്ചി കത്രിക്കടവിലുള്ള ഫ്ളാറ്റിലാണ് ക്രൈബ്രാഞ്ച് റെയ്ഡ് നടത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ സൂരജ് മൂന്നാംപ്രതിയാണ്. സൂരജിന്റെ അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് നിര്‍ണായകമായ നീക്കങ്ങള്‍ ക്രൈംബ്രാഞ്ച് നടത്തുന്നത്.