
അന്വേഷണ ഉദ്യോഗസ്ഥരെ എങ്ങനെ കൊല്ലണമെന്നുവരെ ദിലീപ് പറഞ്ഞു, പറഞ്ഞത് ശാപവാക്കുകളാണോയെന്നത് വഴിയേ വ്യക്തമാകും, വരുന്ന മണിക്കൂറുകളില്‍ അതറിയാമെന്നും ബാലചന്ദ്രകുമാര്‍; തെളിവുകളെല്ലാം കൈമാറിയിട്ടുണ്ടെന്നും സംവിധായകന്റെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ
നടിയെ അക്രമിച്ച കേസിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനെ കൊല്ലണമെന്ന ഓഡിയോ രേഖ തന്റെ കൈയ്യിലുണ്ടെന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍.
അനൂപിന് നിര്‍ദേശം കൊടുക്കുന്ന നിര്‍ദ്ദേശം ദിലീപിന്റെ ശബ്ദത്തില്‍ തന്റെ കൈയിലുണ്ട്. അത് പുറത്ത് വന്നാല്‍ ശാപവാക്കുകളാണോയെന്ന് വ്യക്തമാകും. വരുന്ന മണിക്കൂറുകളില്‍ അത് അറിയാമെന്നും ബാലചന്ദ്രകുമാര്‍.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്വേഷണ സംഘവുമായി ഗൂഢാലോചന നടത്തിയെന്നതുള്‍പ്പെടെ തനിക്കെതിരെ ദിലീപ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുണ്ടെങ്കില്‍ പുറത്ത് വിടണം. താന്‍ ഹാജരാക്കേണ്ട തെളിവുകളെല്ലാം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.
ശബ്ദരേഖയില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്ന് ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാകും. താനുമായുള്ള സംഭാഷണം പുറത്ത് വിടണം. താനും ദിലീപുമായി വിഷമങ്ങളെല്ലാം പരസ്പരം പറയാറുണ്ട്.
താന്‍ ആവശ്യപ്പെട്ട കാര്യം പറ്റില്ലെന്ന് പറഞ്ഞാല്‍ മാത്രമല്ലേ ദിലീപിനോട് വൈരാഗ്യം ഉണ്ടാകുകയുള്ളുവെന്നും ബാലചന്ദ്രകുമാര്‍ വ്യക്തമാക്കി.