
ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വാദം നാളെയും തുടരും; ഉച്ചതിരിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കും; പ്രതിഭാഗത്തിന്റെ ശക്തമായ വാദം നീണ്ടത് രണ്ട് മണിക്കൂറിലേറെ
സ്വന്തം ലേഖിക
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ദിലീപിന്‍റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ നാളെയും വാദം തുടരും.
പ്രതിഭാഗത്തിന്റെ വാദം മാത്രമാണ് ഇന്ന് നടന്നത്. രണ്ട് മണിക്കൂറോളം ശക്തമായ വാദമാണ് പ്രതിഭാഗം നടത്തിയത്. കേസ് നിലനില്‍ക്കില്ലെന്നതടക്കമുള്ള വാദങ്ങളാണ് പ്രതിഭാഗം നിരത്തിയത്. ഇതിനുള്ള പ്രോസിക്യൂഷന്റെ മറുവാദങ്ങളാവും നാളെ നടക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചതിരിഞ്ഞ് 1.45ന് കേസ് വീണ്ടും പരിഗണിക്കും. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തന്നോട് വ്യക്തിവൈരാഗ്യമുള്ള ബാലചന്ദ്രകുമാര്‍ ഒരുക്കിയ തിരക്കഥ അന്വേഷണ ഉദ്യോഗസ്ഥര്‍ സംവിധാനം ചെയ്യുകയായായിരുന്നു എന്നാണ് ദിലീപ് കോടതിയില്‍ പറഞ്ഞത്. തന്നെ അഴിക്കുള്ളിലാക്കാന്‍ പൊലീസിന് രഹസ്യ അജണ്ട ഉണ്ടെന്ന് വ്യക്തമാക്കിയ ദിലീപ് കേസില്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തനിക്കെതിരെ ഗൂഢാലോചനക്കേസ് എടുത്തിരിക്കുന്നതെന്നും ആരോപിച്ചു.
പള്‍സര്‍ സുനിയെ
ബന്ധപ്പെടുത്തി പറയുന്നത് ഉണ്ടാക്കിയ കഥയാണ്. മാപ്പുസാക്ഷിയാക്കാന്‍ പ്രോസിക്യൂഷന് പറ്റിയ ആളെ കിട്ടിയില്ലെന്നും പ്രതിഭാഗം വ്യക്തമാക്കി. ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഇല്ലാത്ത പല കാര്യങ്ങളും എഫ്‌ഐആറിലുണ്ടെന്നും ദീലീപ് വാദിച്ചു.
ആലുവ സ്റ്റേഷന്‍ പരിധിയില്‍ നടന്നെന്ന് പറയുന്ന ഗൂഢാലോചന അന്വേഷിക്കാന്‍ എന്തിനാണ് ക്രൈംബ്രാഞ്ചെന്നും പ്രതിഭാഗം ചോദിച്ചു. ബാലചന്ദ്രകുമാര്‍ റെക്കോര്‍ഡ് ചെയ്ത ടാബ് എവിടെ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട പ്രതിഭാഗം സംഭാഷണം എഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന ആരോപണവും ഉന്നയിച്ചു. റെക്കോര്‍ഡിലെ വാക്യങ്ങള്‍ ഒന്നും പൂര്‍ണമല്ല. ഇടവിട്ടുള്ള സംഭാഷണ ശകലങ്ങളാണ് ഉള്ളതെന്നും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു.
വിഡിയോ കണ്ടിട്ട് ‘നിങ്ങള്‍ അനുഭവിക്കും’ എന്ന് പറഞ്ഞത് ഗൂഢാലോചന അല്ലെന്ന് പറഞ്ഞ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ഗൂഢാലോചന നടത്തിയിട്ടില്ലെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഈ കേസിലെ പരാതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനാണ് നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്നതെന്നും അപ്പോള്‍ തനിക്കെങ്ങനെ നീതി ലഭിക്കുമെന്നും ദിലീപ് ചോദിച്ചു.
കേസന്വേഷിച്ച സുദര്‍ശന്‍ തന്റെ ദേഹത്തു കൈവച്ചിട്ടില്ല. അതുകൊണ്ടു തന്നെ സുദര്‍ശന്റെ കൈ വെട്ടുമെന്ന് താന്‍ എന്തിനാണ് പറയുന്നതെന്നും ദിലീപ് ചോദിക്കുന്നു.
ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് ടി.എന്‍. സുരാജ്, ബന്ധു അപ്പുവെന്ന കൃഷ്‌ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, മറ്റൊരു സുഹൃത്തും ഹോട്ടലുടമയുമായ ആലുവ സ്വദേശി ശരത് എന്നിവരുടെ ഹര്‍ജികളാണ് ജസ്റ്റിസ് പി. ഗോപിനാഥിന്റെ ബെഞ്ച് പരിഗണിക്കുന്നത്.