video
play-sharp-fill

ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം; ഇരുപത്  കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം; ഇരുപത് കോടി രൂപ അനുവദിച്ച്‌ സര്‍ക്കാര്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ഡീസല്‍ പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം.

20 കോടി രൂപ അനുവദിച്ചതായി ധനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ബുധനാഴ്ചയോടെ പണം കെ എസ് ആര്‍ ടി സിയുടെ അക്കൗണ്ടില്‍ എത്തും. എന്നാല്‍ ബുധനാഴ്ച വരെയുള്ള ഇന്ധനത്തിനായുള്ള ആശങ്ക തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

123 കോടി രൂപയാണ് നിലവില്‍ കെഎസ്‌ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. പ്രതിസന്ധി തുടരുന്നതിനിടെ, വിപണി വിലയ്ക്ക് കെഎസ്‌ആര്‍ടിസിക്ക് ഡീസല്‍ നല്‍കാനാകില്ലെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ആവര്‍ത്തിച്ചു.

അതേസമയം, ഡീസല്‍ പ്രതിസന്ധി രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ഓ‌ര്‍ഡിനറി സര്‍വീസുകളെ മാത്രമല്ല ദീര്‍ഘദൂര സര്‍വീസുകളെയും ബാധിച്ചു. തിരുവനന്തപുരത്ത് നിന്നും തൃശൂരിലേക്കും കോഴിക്കോട്ടേക്കുമുള്ള ചില സര്‍വീസുകളും മുടങ്ങി.

123 കോടി രൂപയാണ് നിലവില്‍ കെഎസ്‌ആര്‍ടിസി എണ്ണ കമ്പനികള്‍ക്ക് നല്‍കാനുള്ളത്. ബുധനാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് കരുതുന്നത്. പ്രതിസന്ധിയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.