Spread the love

കോഴിക്കോട്: ട്രെയിനില്‍ നിന്ന് വീണ വിദ്യാര്‍ത്ഥി മറ്റൊരു ട്രെയിന്‍ തട്ടി മരിച്ചു. കോട്ടയം ഏറ്റുമാനൂർ പാറോലിക്കല്‍ പഴയ എംസി റോഡില്‍ വടക്കേ തകടിയേല്‍ നോയല്‍ ജോബി (21) ആണു മരിച്ചത് ബുധനാഴ്ച അർധരാത്രി കോഴിക്കോട് മീഞ്ചന്ത മേല്‍പാലത്തിനു സമീപമായിരുന്നു അപകടം.ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ കാല്‍ വഴുതി വീണതാവാം എന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാര്‍ത്ഥിയാണ്.

video
play-sharp-fill

പിതാവ്: ജോബി മാത്യു (മെഡിക്കല്‍ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കല്‍ ഓഫിസർ, തിരുവനന്തപുരം മെഡിക്കല്‍ കോളജ് ബയോമെഡിക്കല്‍ ഡിപ്പാർട്മെന്റ് മേധാവി). മാതാവ്: ഡല്‍റ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പല്‍). സഹോദരൻ: ജോയല്‍ ജോബി (സോഫ്റ്റ്‌വെയർ എൻജിനീയർ).