ചായ കുടിക്കുന്നത് പശുവിനെ കൊല്ലുന്നതിന് തുല്യം: വിവാദ പ്രസ്താവനയുമായി സാധ്വി ശ്രദ്ധ ഗോപാല്‍ (ദീദി)

Spread the love

ചായ കുടിക്കുന്നത് പശുവിനെ കൊല്ലുന്നതിന് തുല്യമാണെന്ന വിവാദ പ്രസ്താവനയുമായി ദീദി എന്ന് വിളിക്കപ്പെടുന്ന സാധ്വി ശ്രദ്ധ ഗോപാല്‍ രംഗത്ത്‌. വ്യാസ് പീഠത്തില്‍ ഭക്തരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അവർ ഈ പരാമർശം നടത്തിയത്. ചായ കുടിക്കുന്നവരും ഗോഹത്യ നടത്തുന്നവരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് പറയുന്ന സാധ്വിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

video
play-sharp-fill

സ്വന്തം സംസ്കാരം സംരക്ഷിക്കാൻ ആഗ്രഹിക്കുന്ന ഹിന്ദുക്കള്‍ ചായ ഉപേക്ഷിക്കണമെന്നും അവർ വീഡിയോയിലൂടെ ആഹ്വാനം ചെയ്യുന്നു. നമ്മുടെ പൂർവികർ ചായ കുടിക്കാതെയാണ് ജീവിച്ചതെന്നും അതുകൊണ്ട് അവർക്ക് കുഴപ്പങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും സാധ്വി പറയുന്നു. ചായയും കാപ്പിയും കുടിക്കുന്നവർ അത് ഉടൻ നിർത്തണം. തുടക്കത്തില്‍ തലവേദനയോ മറ്റ് ശാരീരിക അസ്വസ്ഥതകളോ ഉണ്ടായേക്കാമെങ്കിലും ഈ ശീലത്തില്‍ നിന്ന് പൂർണ്ണമായും മാറിനില്‍ക്കണം. ലോകത്ത് ചായ കുടിക്കാത്ത നിരവധി സമൂഹങ്ങളുണ്ടെന്നും ചായ കുടിക്കുന്നവരേക്കാള്‍ ഇരട്ടി ആരോഗ്യത്തോടെയാണ് അവർ ജോലി ചെയ്യുന്നതെന്നും സാധ്വി ശ്രദ്ധ കൂട്ടിച്ചേർത്തു.

രാജസ്ഥാൻ സ്വദേശിയായ ഇവർ പശു സംരക്ഷണത്തിനും ഹൈന്ദവ ധർമ്മ പ്രചാരണത്തിനുമായാണ് പ്രവർത്തിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവർക്ക് വലിയൊരു അനുയായി വൃന്ദവുമുണ്ട്. എന്നാല്‍, യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് സാധ്വി വിളിച്ചുപറയുന്നതെന്ന് സോഷ്യല്‍ മീഡിയയില്‍ വിമർശനം ഉയർന്നു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചായയുമായുള്ള ബന്ധം ഓർമ്മിപ്പിച്ചുകൊണ്ടാണ് പലരും എക്സ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ ഈ പ്രസ്താവനയെ പരിഹസിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group