play-sharp-fill
പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണം: ജോലി ഷിഫ്റ്റ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തും: പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കെന്ന് ലോക്നാഥ് ബെഹ്റ

പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണം: ജോലി ഷിഫ്റ്റ് ഉൾപ്പെടെയുള്ളവയിൽ മാറ്റം വരുത്തും: പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്കെന്ന് ലോക്നാഥ് ബെഹ്റ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ നിയമന പാലനത്തിനായി നിയോഗിച്ചിട്ടുള്ള പൊലീസ് ഉദ്യോഗസ്ഥർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിർദേശം.


 

ഇതു സംബന്ധിച്ചുള്ള മാർഗ നിർദ്ദേശങ്ങൾ ഉടൻ പുറപ്പെടുവിക്കും. ദീർഘനാൾ നിയന്ത്രണങ്ങൾ തുടരുന്ന സാഹചര്യത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് ജോലി ഷിഫ്റ്റ് അടിസ്ഥാനത്തിലടക്കം മാറ്റം വരുത്താനാണ് ഉദ്ദേശം.കൂടാതെ പൊലീസുകാർക്ക് കൃത്യസമയത്ത് ഭക്ഷണവും വെള്ളവും ലഭ്യമാക്കണം, ഗ്ലൗസ്, മാസ്‌ക്, സാനിറ്റൈസർ എന്നിവ ഉറപ്പാക്കുക,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കൃത്യമായ ഇടവേളകളിൽ കൈകൾ കഴുകാൻ സംവിധാനമൊരുക്കുക, നിർബന്ധമായും സാമൂഹ്യ അകലം പാലിക്കുക, പരിശോധന നടത്തുമ്പോൾ വാഹനങ്ങളിലോ വ്യക്തികളെയോ സ്പർശിക്കാൻ പാടില്ല, മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കൃത്യമായ അകലം പാലിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും മുന്നോട്ട് വച്ചു.

 

കൂടാതെ വെയിലും ചൂടുമേറ്റ് ജോലി ചെയ്യുന്ന പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തം ജില്ലാ പൊലീസ് മേധാവിമാർക്ക് ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡിവൈ.എസ്.പി തലത്തിലെ ഉദ്യോഗസ്ഥനായിരിക്കും പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിനുള്ള ചുമതല.

 

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് റേഞ്ച് ഡി.ഐ.ജിമാരും സോണൽ ഐ.ജിമാരും നടപടി സ്വീകരിക്കും. ബറ്റാലിയനിലെ ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് അസിസ്റ്റന്റ് കമാന്റന്റ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കും. ഡ്യൂട്ടിയിൽ ഇല്ലാത്ത ബറ്റാലിയനുകളിലെ പൊലീസുകാർ ബാരക്കിൽത്തന്നെ തുടരുക. എല്ലാദിവസവും പൊലീസുകാർക്ക് കൃത്യമായ നിർദ്ദേശങ്ങൾ നൽകണമെന്നും ബെഹ്റ നിർദേശിച്ചു.