play-sharp-fill
കൊറോണക്കാലത്ത് മദ്യം കിട്ടാതെ വിറയൽ, വിശപ്പില്ലായ്മ എന്നിവയുണ്ടെങ്കിൽ കണ്ടില്ലെന്ന് നടിക്കരുത് ; വിളിക്കാം 14405 എന്ന നമ്പരിൽ

കൊറോണക്കാലത്ത് മദ്യം കിട്ടാതെ വിറയൽ, വിശപ്പില്ലായ്മ എന്നിവയുണ്ടെങ്കിൽ കണ്ടില്ലെന്ന് നടിക്കരുത് ; വിളിക്കാം 14405 എന്ന നമ്പരിൽ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗണിൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ബിവറേജസുകൾ അടച്ചിരിക്കുകയാണ്. സ്ഥിരമായി മദ്യപിക്കുന്നവർ മദ്യം കഴിച്ചില്ലെങ്കിൽ ഉണ്ടാവുന്ന സമൂഹ്വ വിപത്ത് വളരെ വലുതാണ്. ഈ സാഹചര്യത്തിൽ വിത്ത്‌ഡ്രോയൽ ലക്ഷണങ്ങൾ കാണിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുതെന്ന മുന്നറിയിപ്പുമായി ഡോക്ടർ വീണ ജെ എസ്. മദ്യം കിട്ടാത്തതിനെ തുടർന്ന് വിറ, ജെന്നി, അമിതമായ ദേഷ്യം, ആത്മഹത്യാചിന്തകൾ, അബോധാവസ്ഥകൾ എന്നിവയാണ് ലക്ഷണങ്ങൾ. മദ്യപാനിയുടെ മക്കളെയും വീട്ടുകാരെയും അപമാനിക്കരുതെന്നും ഇല്ലെങ്കിൽ അവരും മാനസിക സമ്മർദ്ദങ്ങളിലേക്ക് വഴുതി വീഴുമെന്നും ഡോ വീണ പറയുന്നു.


ഡോ.വീണയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യം ശീലമാക്കിയാൽ അത് നമ്മുടെ കയ്യിലും തലയിലും നിക്കില്ല. വീട്ടുകാർക്കും നാട്ടുകാർക്കും ശല്യമാണെന്ന തോന്നൽ വന്ന് സ്വയം ഒടുങ്ങാനും കാരണമായേക്കാം. മദ്യപിക്കുന്നയാൾ ഒരു സ്ഥിരം വഴക്കാളി ആണെങ്കിൽ വിത്ത്‌ഡ്രോയൽ ലക്ഷണങ്ങളും വഴക്കിന്റെ ഭാഗമായി തള്ളിക്കളയുന്ന പ്രവണതയും സമൂഹത്തിനുണ്ട്. പക്ഷെ, ജീവൻ പോലും (മദ്യപാനിയുടേതോ, കൂടെയുള്ളവരുടേതോ ജീവൻ) പോയേക്കാവുന്ന ഘട്ടമാണ്.

ആയതിനാൽ, വിത്ത്‌ഡ്രോയൽ ലക്ഷണങ്ങൾ (വിറ, ജെന്നി, അമിതമായ ദേഷ്യം, ആത്മഹത്യാചിന്തകൾ/Acts, വ്യത്യസ്ത ഗ്രേഡിലുള്ള അബോധാവസ്ഥകൾ) കാണിക്കുന്നവരെ കണ്ടില്ലെന്ന് നടിക്കരുത്. വിമുക്തിയിൽ വിളിച്ചു നിർദേശങ്ങൾ പാലിക്കുക. വാഴക്കാളിയെ പിടിച്ചുകൊണ്ടുപോകുമ്പോൾ Physical Distance ഒക്കെ കണക്കാ. ഈ അവസ്ഥ സമൂഹമെന്ന നിലയിൽ നമ്മുടെ തോൽവിയായി അംഗീകരിക്കുക. പരമാവധി ശ്രദ്ധിക്കുക.

ഡീഅഡിക്ഷന് വേണ്ടി 1020 ബെഡുകൾ മാറ്റിവെക്കണമെന്ന് ഹീരസറീംി സമയത്തുപോലും നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട് ആരോഗ്യവകുപ്പ്. എത്രത്തോളം ബുദ്ധിമുട്ടാണ് അമിതമായ മദ്യപാനശീലം ഈ നശിച്ചസമയത്തുണ്ടാക്കിയത് എന്ന് കുട്ടികളോട് നിർബന്ധമായും ചർച്ച ചെയ്യുക.

മദ്യപാനിയുടെ മക്കളെയും വീട്ടുകാരെയും അപമാനിക്കാതെ സൂക്ഷിക്കണം. അവരെ കരുതണം. ഇല്ലെങ്കിൽ അവരും നമ്മളിൽ നിന്ന് മാഞ്ഞുപോയേക്കാം. അകന്ന് പോയേക്കാം. മദ്യപാനിയായ അച്ഛന്റെ മക്കൾ അങ്ങനെയാവില്ല എന്നുള്ള ഉറപ്പൊന്നും ആരും കൊണ്ടുനടക്കരുത്. സ്‌ട്രെസ് കൂടുമ്‌ബോൾ എളുപ്പവഴി തേടാൻ ആരും ആഗ്രഹിച്ചേക്കാം. എല്ലാം ഒടുങ്ങാനുള്ള വഴിയായും മദ്യം തെരഞ്ഞെടുക്കുന്നവർ ഉണ്ട്.

കുട്ടികളോട് മദ്യപാനത്തെ തുടർന്ന് ആത്മഹത്യ ചെയ്തയാളുടെ കാര്യം ഗൗരവമായി ചർച്ച ചെയ്യണം. മദ്യത്തിന്റെ ഉപയോഗത്തെ പറ്റി തമാശകൾ പറയുന്നത് ഒഴിവാക്കണം. ചെറിയ അളവിലുള്ള വിഷമാണ് ആനന്ദത്തിനുപയോഗിക്കുന്നത് എന്ന സത്യം തന്നെ ആവർത്തിച്ച് പറയേണ്ടിയിരിക്കുന്നു.