ഈ ലോകത്ത് എന്റെ പള്‍സ് ഒന്ന് മാറിയാല്‍ അറിയുന്ന എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന എന്റെ എല്ലാമെല്ലാം ആയ എന്റെ പൊന്നു; മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ദേവു.

ഈ ലോകത്ത് എന്റെ പള്‍സ് ഒന്ന് മാറിയാല്‍ അറിയുന്ന എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന എന്റെ എല്ലാമെല്ലാം ആയ എന്റെ പൊന്നു; മകളുടെ പിറന്നാള്‍ ദിനത്തില്‍ കുറിപ്പുമായി ദേവു.

സ്വന്തം ലേഖകൻ

ബിഗ് ബോസ് മലയാളം സീസണ്‍ 5 ലെ ശക്തരില്‍ ഒരാളായിരുന്നു വൈബര്‍ ഗുഡ് ദേവു എന്ന് വിളിക്കുന്ന ശ്രീദേവി. ഈ സീസണിലെ ആദ്യത്തെ ദിവസം തന്നെ ദേവുവിന്റെ ശബ്ദം ബിഗ് ബോസ് വീട്ടില്‍ ഉയര്‍ന്നു കേട്ടിരുന്നഅടിയുണ്ടാക്കാനും വഴക്കിടാനും അഭിപ്രായം പറയാനുമൊക്കെ ദേവു മുന്നില്‍ തന്നെയുണ്ടായിട്ടുണ്ട്.

ഒടുവില്‍ അഞ്ചാമത്തെ ആഴ്‌ച ഡബിള്‍ എവിക്ഷനിലൂടെ ദേവു പുറത്തു പോവുകയാണ് ഉണ്ടായത്. ജനപ്രീതി ഉണ്ടായിരുന്ന മറ്റൊരു മത്സരാര്‍ത്ഥിയായ മനീഷയാണ് പുറത്തായത്. ബിഗ് ബോസ് വീട്ടില്‍ നിന്ന് തിരിച്ചെത്തിയ ശേഷം ദേവു നല്‍കിയ അഭിമുഖങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. തന്റെ എവിക്ഷന്‍ ന്യായമായത് ആണെന്ന് കരുതുന്നില്ല എന്നായിരുന്നു ദേവുവിന്റെ ആദ്യ പ്രതികരണം. കൂടാതെ തനിക്കും കുടുംബത്തിനും എതിരെ നടക്കുന്ന സൈബര്‍ ആക്രമങ്ങളിലും ദേവു പ്രതികരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബോസില്‍ തന്റെ സഹമത്സരാര്‍ത്ഥി ആയിരുന്ന വിഷ്ണുവിന്റെ സുഹൃത്തുക്കളും ഫാന്‍സുമാണ് ഇതിനോക്കെ പിന്നില്ലെന്നും ദേവു ആരോപിച്ചിരുന്നു. മോശം കമന്റുകള്‍ കണ്ട് മകള്‍ക്ക് വയ്യാതെ വന്ന് ആശുപത്രിയില്‍ പ്രവേശിക്കുകയുണ്ടായെന്നും ദേവു പറയുകയുണ്ടായി. മകളെ അത്രമാത്രം സ്നേഹിക്കുന്ന അമ്മയാണ് ദേവു. ബിഗ് ബോസ് വീട്ടില്‍ ദേവു ഏറ്റവു കൂടുതല്‍ സംസാരിച്ചിട്ടുള്ളത് മകളെ കുറിച്ചാണ്. ഇപ്പോഴിതാ, മകളുടെ പിറന്നാള്‍ ദിനത്തില്‍ ദേവു പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

തന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന ആളാണ് മകള്‍ എന്നും. ചിലപ്പോള്‍ തന്റെ അമ്മയായി തനിക്ക് തോന്നാറുണ്ടെന്നുമൊക്കെ പറഞ്ഞു കൊണ്ടാണ് ദേവു മകള്‍ക്ക് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ മകള്‍ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ടാണ് ദേവുവിന്റെ കുറിപ്പ്.

‘ഹാപ്പി ബര്‍ത്ത്ഡേ മൈ ബെറ്റര്‍ ഹാഫ്. എപ്പോഴും എന്റേത് മാത്രം. എന്റെ എല്ലാം. ഈ ലോകത്ത് എന്റെ പള്‍സ് ഒന്ന് മാറിയാല്‍ അറിയുന്ന എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന എന്റെ എല്ലാമെല്ലാം ആയ എന്റെ പൊന്നു. അവള്‍ക്ക് എന്നെ അറിയാം. അത് എന്റെ ഒരു കോണ്‍ഫിഡന്‍സ് ആണ്

Tags :