കോട്ടയം നഗരത്തിൽ ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തു: വെച്ചൂരിൽ വീണ്ടും പക്ഷിപ്പനി: 3000 പക്ഷികളെ ഇന്ന് ദയാവധം നടത്തും
കോട്ടയം: നാഗമ്പടം നെഹൃ സ്റ്റഡിയത്തിനു സമീപത്തെ തണൽ മരത്തിന്റെ ചുവട്ടിൽ ദേശാടന പക്ഷികൾ കൂട്ടത്തോടെ ചത്തു കിടക്കുന്നു. പക്ഷിപ്പനിയുടെ പശ്ചാത്തലത്തിൽ ഇക്കാര്യം ഗൗരവമായി കാണേണ്ടതാണ്.
നെഹൃ സ്റ്റേഡിയം പവലിയന്റെ വടക്കുഭാഗത്ത് സ്പോർട്സ് കൗൺസിൽ വക സ്ഥലത്തിന്റെ കിഴക്കേ അതിരിൽ നില്ക്കുന്ന തണൽ മരത്തിന്റെ ചുവട്ടിലാണ് പക്ഷികൾ ചത്തു കിടക്കുന്നത്.
ചത്ത പക്ഷികളെ കണ്ടിട്ട് അതവിടെ കിടക്കാൻ തുടങ്ങിയിട്ട് 2 ദിവസത്തിലധികമായിട്ടില്ല എന്നാണ് കരുതുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
.കോട്ടയം നഗരത്തിൽ നെഹ്റു സ്റ്റേഡിയത്തിനു സമീപത്തെ തണൽ മരങ്ങളിൽ നുറുകണക്കിന് ദേശാടന പക്ഷികളാണ് ചേക്കേറിയിരിക്കുന്നത്. കൂടുകൂട്ടിയിരിക്കുന്ന പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്ന കാഴ്ച ഇതാദ്യമാണ്. സംഭവം നഗരവാസികളെ ഞെട്ടിച്ചിരിക്കുകയാണ്.
ആലപ്പുഴ ജില്ലയിലും കോട്ടയം ജില്ലയുടെ പല ഭാഗങ്ങളിലും ഇപ്പോൾ പക്ഷിപ്പനി നിലവിലുണ്ട് കോട്ടയം നഗരത്തോട് ചേർന്ന് കിടക്കുന്ന കുമരകത്ത് പക്ഷിപ്പനി ബാധിച്ച് കോഴികളെയും താറാവിനെയും മറ്റും കൂട്ടത്തോടെ കൊന്നു കുഴിച്ചുമൂടിയ സംഭവം ഉണ്ടായത് ഏതാനും ആഴ്ച മുമ്പാണ്. ഇപ്പോഴിത വെച്ചൂരിലും പക്ഷിപ്പനി സ്ഥിരീകരിച്ചു.
ഇതാണ്
നഗരത്തിലെ മരങ്ങളിൽ ചേക്കേറിയ പക്ഷികൾ കൂട്ടത്തോടെ ചത്തുകിടക്കുന്ന കാഴ്ച പച്ചപ്പനിയോ എന്ന സംശയത്തിലേക്ക് വിരൽ ചൂണ്ടുന്നത്.
ഇപ്പോൾ പക്ഷികൾ കൂട്ടത്തോടെ ചാകാൻ എന്താണ് കാരണം എന്ന് വ്യക്തമല്ല. സൈബീരിയൻ കൊക്ക് ഇനത്തിൽപ്പെട്ട പക്ഷിയാണ് ചത്തതെന്നാണ് സംശയിക്കപ്പെടുന്നത് നഗരത്തിൽ പലയിടങ്ങളിലും മരങ്ങളിൽ ഇതുപോലെ അന്യദേശത്തുനിന്നും എത്തുന്ന പക്ഷികൾ കൂട്ടമായി ചെക്കേറിയിട്ടുണ്ട്.
പക്ഷേ അവിടെയെങ്ങുംപക്ഷികളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടതായി റിപ്പോർട്ട് ഇല്ല . ഇവിടെ മാത്രം എങ്ങനെയാണ് ഇത്രയധികം പക്ഷികൾ ചത്തത് എന്നതാണ് ഇപ്പോൾ സംശയിക്കപ്പെടുന്നത് .പക്ഷി പനിയാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്താണ് പക്ഷികളുടെ കൂട്ടത്തോടെയുടെ മരണത്തിന് കാരണം?
എന്തായാലും ഗൗരവമായ ഒരു അന്വേഷണം നടത്തേണ്ടത് അത്യാവശ്യമാണ്. പക്ഷികൾ മരത്തിന് ചുവട്ടിൽ പല ഭാഗങ്ങളിലായി ചിതറി കിടപ്പുണ്ട് . മാലിന്യം നിറഞ്ഞ ഒരുസ്ഥലമാണ് ഇവിടം.
വെച്ചൂരിൽ വീണ്ടും പക്ഷിപ്പനി
3000 പക്ഷികളെ ഇന്ന് ദയാവധം നടത്തും.ഫാമിന് ഒരു കിലോമീറ്റർ – ചുറ്റളവിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്.
വൈക്കം വെച്ചൂരിൽ വീണ്ടും പക്ഷിപ്പനി സ്‌ഥിരീകരിച്ചതോടെ വെച്ചൂർ പഞ്ചായത്തിലെ വേരുവള്ളി ഭാഗത്ത് 3000 പക്ഷികളെ ഇന്ന് ദയാവധം നടത്തി ശാസ്ത്രീയമായി സംസ്കരിക്കും. വീണ് ഭവനിൽ വി.കെ.രഘുനാഥിന്റെ കോഴി ഫാമിലെ ഒരു മാസം പ്രാ യമായ കോഴികൾക്കാണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്.
മുന്നൂറോളം കോഴികൾ കൂട്ട ത്തോടെ ചത്തതിനെ തുടർന്ന് ഫാമിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ ശേഖരിച്ച സാംപിൾ ഭോപ്പാൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അയച്ചു നട ത്തിയ പരിശോധനയിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയായിരുന്നു.
തുടർന്ന് ജില്ലാ കലക്‌ടർ വി.വി
സ്നേശ്വരിയുടെ അധ്യക്ഷത യിൽ ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.കെ.എം.വിജി മോൾ, ചീഫ് വെറ്ററിനറി ഓഫി സർ ഡോ. കെ.ആർ.സജീവ് കു മാർ, വെച്ചൂർ പഞ്ചായത്ത് പ്രസി ഡന്റ് കെ.ആർ.ഷൈലകുമാർ, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവരുടെ യോഗം ചേർന്നു. പക്ഷിപ്പ നി സ്‌ഥിരീകരിച്ച കോഴി ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും ദയാവധം ചെയ്യാൻ തീരുമാനിക്കുകയാ യിരുന്നു
പക്ഷികളുടെ വിൽപന നിരോധിച്ചു
. പക്ഷിപ്പനി സ്‌ഥിരീകരിച്ച വെച്ചൂർ പഞ്ചായത്തിൽ വേരുവള്ളി ഓഗത്ത് പക്ഷികളുടെയും ഉൽപന്നങ്ങളുടെയും വിൽപന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ജില്ലാ കലക്ടർ നിരോധിച്ചു. കൂടാതെ വൈക്കം നഗരസഭ, തലയാഴം, ടിവി പുരം കല്ലറ പഞ്ചായത്തുകളിലും നീണ്ടൂർ, ആർപ്പൂക്കര, അയ്മനം ലയോലപ്പറമ്പ്, കടുത്തുരുത്തി, മാഞ്ഞൂർ പഞ്ചായത്തുകളി ലെ ഈ സോണിൽ ഭാഗികമായി ഉൾപ്പെട്ടിട്ടുള്ള പ്രദേശങ്ങളി ലും 19വരെ പക്ഷികളുടെയും ഉൽപന്നങ്ങളുടെയും വിൽപന നിരോധിച്ചിട്ടുണ്ട്. വീഴ്‌ച വരുത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഉത്തരവിൽ പറയുന്നു.