സിബിഎസ്‌ഇ 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷ രണ്ട് തവണ നടത്തിയേക്കും; മാറ്റം 2026 മുതല്‍; വിദ്യാർത്ഥികള്‍ക്ക് മികച്ച മാര്‍ക്ക് സ്വീകരിക്കാം
ഡൽഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷ 2026 മുതല്‍ രണ്ടു തവണ നടത്തിയേക്കും.
മാർച്ചിന് പുറമെ ജൂണിലും പരീക്ഷ നടത്താനാണ് ആലോചന. ഇതോടെ മികച്ച മാർക്ക് ഏതാണോ അത് വിദ്യാർത്ഥികള്‍ക്ക് സ്വീകരിക്കാൻ കഴിയും.
നാഷണല്‍ കരിക്കുലം ഫ്രെയിംവർക്ക് ഫോർ സ്കൂള്‍ എജ്യുക്കേഷൻ (എൻ.സി.എഫ്.എസ്.ഇ) ആണ് ഇതു സംബന്ധിച്ച ശുപാർശ നല്‍കിയത്. നിലവില്‍ 12ആം ക്ലാസ് വിദ്യാർത്ഥികള്‍ ഫെബ്രുവരി – മാർച്ച് മാസങ്ങളിലാണ് സിബിഎസ്‌ഇ ബോർഡ് പരീക്ഷ എഴുതുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മെയ് മാസത്തില്‍ ഫലം പ്രഖ്യാപിക്കുന്നു. അതിനുശേഷം ജൂലൈയില്‍ സപ്ലിമെന്‍ററി പരീക്ഷ എഴുതി ഒരു വിഷയത്തിലെ മാർക്ക് മെച്ചപ്പെടുത്താൻ കഴിയും. പാസ്സാകാത്തവർക്കും ഈ പരീക്ഷ എഴുതാം. ഈ വർഷത്തെ 12-ാം ക്ലാസിലെ സപ്ലിമെന്‍ററി പരീക്ഷകള്‍ ജൂലൈ 15 നാണ് നടന്നത്.
Third Eye News Live
0