video
play-sharp-fill
ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം ; ശ്വാസം മുട്ടൽ അനുഭവപ്പെട്ട് നൂറുകണക്കിന് പേർ ചികിത്സതേടി

ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷം ; ശ്വാസം മുട്ടൽ അനുഭവപ്പെട്ട് നൂറുകണക്കിന് പേർ ചികിത്സതേടി

 

സ്വന്തം ലേഖകൻ

ന്യൂഡൽഹി : ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം മാറ്റമില്ലാതെ തുടരുന്നു. ദില്ലി സർക്കാർ നടപ്പാക്കുന്ന ഒറ്റ ഇരട്ട നമ്പർ വാഹന നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഒറ്റ അക്ക നമ്പർ വാഹനങ്ങൾ മാത്രമേ നിരത്തിലിറക്കാനാകൂ. നിയന്ത്രണങ്ങൾക്ക് പിന്നാലെ ഡൽഹിയിൽ അന്തരീക്ഷ മലിനീകരണത്തിന് നേരിയ കുറവ്.

ഡൽഹിയിലെ വായു മലിനീകരണം തടയുന്നതിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി ഇന്നലെ രൂക്ഷമായി വിമർശിച്ചിരുന്നു. മലിനവായു ശ്വസിച്ച് ജനങ്ങൾ മരിക്കുമ്പോൾ സർക്കാരുകൾ ഒരു നടപടിയും എടുക്കുന്നില്ലെന്ന് കോടതി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാലിന്യങ്ങൾ കത്തിച്ചാൽ 5000 രൂപയും കെട്ടിടനിർമ്മാണം നടത്തുന്നവർക്കെതിരെ ഒരു ലക്ഷം രൂപയും പിഴ ചുമത്താനും കോടതി ഉത്തരവിട്ടു.

വായു നിലവാര സൂചികയിൽ മലിനീകരണ നിരക്കിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഇപ്പോഴും മോശം കാലാവസ്ഥ തന്നെയാണ് രാജ്യ തലസ്ഥാനത്ത് തുടരുന്നത്. ആയിരത്തിൽ നിന്നാണ് വായു നിലവാര സൂചിക 400ന് താഴേക്കെത്തിയത്.

ആളുകൾക്ക് ശ്വാസതടസ്സം ഉൾപ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിക്കുന്നുണ്ട്.നൂറ് കണക്കിനാളുകളാണ് ഇതിനോടകം പലയിടങ്ങളിലായ് ചിക്തിത്സ തേടിയിരിക്കുന്നത്. പലയിടങ്ങളിലും ആരോഗ്യ വകുപ്പ് നൽകിയ ജാഗ്രതാ നിർദ്ദേശം അവഗണിക്കപ്പെടുകയാണ്. മുഖാവരണം പോലുമില്ലാതെയാണ് പല കരാർ തൊഴിലാളികളടക്കം ജോലി ചെയ്യുന്നത്.