ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കാൻ തീരുമാനവുമായി കേന്ദ്രസർക്കാർ.മദ്യനയ കേസിൽ പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിൽ ആയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

ഡൽഹിയിൽ രാഷ്ട്രപതി ഭരണം നടപ്പിലാക്കാൻ തീരുമാനവുമായി കേന്ദ്രസർക്കാർ.മദ്യനയ കേസിൽ പെട്ട് മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അറസ്റ്റിൽ ആയതിനെ തുടർന്നാണ് ഇത്തരത്തിൽ ഒരു നീക്കത്തിലേക്ക് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്.

Spread the love

ഡൽഹി : മദ്യനയ കേസിൽപ്പെട്ട് മാർച്ച് 21 ആം തീയതി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ അറസ്റ്റിലായിരുന്നു.മുഖ്യമന്ത്രി ജയിലിലായ സാഹചര്യത്തിൽ ഭരണം നടക്കാൻ സാധ്യതയില്ലാത്ത സമയത്ത്   കേജരിവാൾ ജയിലിൽ കിടന്ന് ഭരണം നടത്തുമെന്ന് അം ആദ്മി പാർട്ടി പ്രസ്താവിക്കുകയുണ്ടായി.

എന്നാൽ ജയിലിനുള്ളിൽ നിന്നും ഒരു സംസ്ഥാനത്തെ ഭരിക്കാൻ സാധിക്കുകയില്ല എന്ന് ഡൽഹി ഗവർണർ .വി സക്സേന തന്റെ നിലപാട് വ്യക്തമാക്കി.’ജയിലിനുള്ളില്‍വെച്ച്‌ സർക്കാർ പ്രവർത്തിക്കില്ലെന്ന് ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് ഉറപ്പുനല്‍കുകയാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

മദ്യനയ കേസിനൊപ്പം കള്ളപ്പണം വെളുപ്പിക്കൽ കേസ് തുടങ്ങിയ കേസുകളുടെ അടിസ്ഥാനത്തിലാണ് ഈ ഡി കേജരിവാളിനെ അറസ്റ്റ് ചെയ്തത്.ചോദ്യംചെയ്യലിനായി മാർച്ച് 28 വരെയാണ് കോടതി കേജരിവാളിനെ  ഇ ഡി യുടെ കസ്റ്റഡിയിൽ വിട്ടു കൊടുത്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസ്റ്റഡിയിൽ തുടരുന്ന സാഹചര്യത്തിൽ  തന്നെയാണ് ജലവിഭവ വകുപ്പിന്‍റെ നടപടികൾക്കായി അദ്ദേഹം നിർദ്ദേശം നൽകിയത്.ഇതെന്നാൽ ഗവർണർക്കൊ കേന്ദ്രഭരണകുടത്തിനോ സ്വീകാര്യമായിരുന്നില്ല.ഇതിനെ തുടർന്നാണ് ജയിലിൽ നിന്നും ഭരിക്കാൻ സാധിക്കുകയില്ല എന്ന് കേന്ദ്രസർക്കാരും ഗവർണറും കർ ശനമായി നിലപാട് സ്വകരിച്ചിരിക്കുന്നത്