
സ്വന്തം ലേഖകൻ
ഡല്‍ഹി: ഓടിക്കൊണ്ടിരുന്ന കാറില്‍വെച്ച് പതിനാറുകാരി കൂട്ടബലാത്സംഗത്തിനിരയായി. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ അക്രമികള്‍ ക്യാമറയില്‍ പകര്‍ത്തി.സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ.തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽ നിന്ന് ഉത്തർപ്രദേശിലെ ഗസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണ് പെണ്‍കുട്ടിയെ പ്രതികള്‍ ക്രൂരമായി ആക്രമിച്ചത്. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ അക്രമികള്‍ ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ജൂലൈ 6നാണ് സംഭവം. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും മടങ്ങുമ്പോള്‍ വസന്ത് വിഹാർ വെച്ച് പ്രതികളിൽ രണ്ടുപേരെ കണ്ടുമുട്ടിയിരുന്നതായി പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ഇവരുമായി നടക്കുമ്പോള്‍ മൂന്നാമത്തെയാള്‍ കാറുമായി എത്തി. മദ്യം കുടിപ്പിച്ച ശേഷം തന്നെ കാറില്‍ കയറ്റിയെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. നഗരത്തിലൂടെ കാറില്‍ ചുറ്റിക്കറങ്ങുന്നതിനിടെ പീഡിപ്പിക്കുകയും മര്‍ദിക്കുകയും ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി ഒരു വീഡിയോയും പ്രതികള്‍ തയ്യാറാക്കി. അവശനിലയിലായ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിക്കുന്നത്. തൊട്ടുപിന്നാലെ 23, 25, 35 വയസ് പ്രായമുള്ള മൂന്നു പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു.







