
അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യക്ക് തിരിച്ചടി: ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യം ക്വാർട്ടറിൽ പുറത്ത്
സ്വന്തം ലേഖകൻ
ടോക്കിയോ: ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയ്ക്ക് മങ്ങൽ. ക്വാർട്ടറിൽ അമ്പെയ്ത്ത് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ പുറത്ത്.
ഇന്ത്യയുടെ ദീപിക കുമാരി-പ്രവീൺ യാദവ് സഖ്യമാണ് ക്വാർട്ടറിൽ പുറത്തായത്. വടക്കൻ കൊറിയ ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ ചൈനീസ് തായ്പേയ് സഖ്യത്തെ തോൽപ്പിച്ചാണ് ഇരുവരും ക്വാർട്ടർ ബർത്ത് നേടിയത്. 1-3 എന്ന നിലയിൽ പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ചടിച്ചാണ് ഇന്ത്യ സംഖ്യം 5-3 വിജയം നേടിയത്. എന്നാൽ ക്വാർട്ടറി ഈ മികവ് തുടരാൻ ഇന്ത്യൻ സംഖ്യത്തിനായില്ല.
അതേസമയം ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടിക്കൊണ്ട് മീരാഭായ് ചാനു ഇന്ത്യയുടെ ആദ്യ മെഡലിന് അവകാശി. 49 കിലോ വനിതാ വിഭാഗത്തിലാണ് ചാനുവിന്റെ മെഡൽ നേട്ടം.
2000-ലെ സിഡ്‌നി ഒളിമ്പിക്‌സിൽ വെങ്കലം നേടിയ കർണം മല്ലേശ്വരിക്കു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഭാരോദ്വഹനത്തിൽ ഒളിമ്പിക് മെഡൽ സ്വന്തമാക്കുന്നത്.
ഇതാദ്യമായാണ് ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. പി.വി.സിന്ധുവിന് ശേഷം ഒളിമ്പിക്സിൽ വെള്ളി മെഡൽ നേടുന്ന ഇന്ത്യൻ വനിതകൂടിയാണ് ചാനു.
സ്‌നാച്ചിൽ 84 കിലോയും പിന്നീട് 87 കിലോയും ഉയർത്തിയ ചാനു ക്ലീൻ ആൻഡ് ജെർക്കിലെ ആദ്യ ശ്രമത്തിൽ 110 കിലോയും പിന്നീട് 115 കിലോയും ഉയർത്തിയാണ് വെള്ളി ഉറപ്പിച്ചത്.
ഈ വിഭാഗത്തിൽ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി. ആകെ 210 കിലോയാണ് ഷിഹൂയി ഉയർത്തിയത്. ഇന്തോനീഷ്യയുടെ ഐസ വിൻഡി വെങ്കല മെഡൽ സ്വന്തമാക്കി.