ഒരു ഞായറാഴ്ച ഡിസംബർ 13ന്

ഒരു ഞായറാഴ്ച ഡിസംബർ 13ന്

Spread the love

അജയ് തുണ്ടത്തിൽ

കൊച്ചി: ചന്ദ് ക്രിയേഷൻസിന്റെ ബാനറിൽ ശ്യാമപ്രസാദ് കഥ, തിരക്കഥ, സംവിധാനം നിർവ്വഹിച്ച് ജെ ശരത്ചന്ദ്രൻ നായർ നിർമ്മിച്ച “ഒരു ഞായറാഴ്ച്ച ” ഡിസംബർ 13ന് എത്തുന്നു

ഇക്കഴിഞ്ഞ സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച സംവിധായകൻ, മികച്ച എഡിറ്റർ, മികച്ച രണ്ടാമത്തെ ചിത്രം തുടങ്ങി മൂന്ന് അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. മികച്ച സംവിധായകനുള്ള അഞ്ചാമത്തെ അവാർഡാണ് ശ്യാമപ്രസാദ് ഒരു ഞായറാഴ്ച്ചയിലൂടെ സ്വന്തമാക്കിയത്. മികച്ച എഡിറ്റർക്കുള്ള അവാർഡ് നേടിയത് അരവിന്ദ് മൻമഥനാണ്.
സ്ത്രീ -പുരുഷ ബന്ധത്തിനകത്തെ ചേർച്ചകളുടെയും ചേർച്ചയില്ലായ്മകളുടെയും കഥയാണിത്. ഓരോ ബന്ധത്തിനകത്തെയും ബലാബലങ്ങൾ, സ്ത്രീ-പുരുഷ സമത്വം, ലൈംഗികത, സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ രണ്ടു കാമുകീകാമുകന്മാരിലൂടെ ( ഒരു ഞായറാഴ്ച ദിവസം നടക്കുന്നത് ) സമാന്തരമായി പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ബാനർ – ചന്ദ് ക്രിയേഷൻസ്, കഥ, തിരക്കഥ, സംവിധാനം – ശ്യാമപ്രസാദ്, നിർമ്മാണം -ജെ ശരത്ചന്ദ്രൻ നായർ, ഛായാഗ്രഹണം – മനോജ് നാരായണൻ, എഡിറ്റിംഗ് – അരവിന്ദ് മൻമഥൻ, ഗാനരചന – നേഹാ നായർ, സംഗീതം – ശ്യാമപ്രസാദ്, ആലാപനം -ശിവകാമി ശ്യാമപ്രസാദ്, പി ആർ ഓ – അജയ് തുണ്ടത്തിൽ

‘മുരളിചന്ദ്, ഡോ.സതീഷ് കുമാർ, രമേഷ് വർമ്മ , സാലി വർമ്മ , മേഘ തോമസ് എന്നിവരാണ് മുഖ്യ കഥാപാത്രങ്ങൾക്ക് ജീവൻ പകരുന്നത്