ശബരിമലയിലെ ശാന്തിക്കാരന്റെ മൊബൈൽ മോഷ്ടിച്ച ദേവസ്വം താൽക്കാലിക ജീവനക്കാരൻ പിടിയിൽ

ശബരിമലയിലെ ശാന്തിക്കാരന്റെ മൊബൈൽ മോഷ്ടിച്ച ദേവസ്വം താൽക്കാലിക ജീവനക്കാരൻ പിടിയിൽ

Spread the love

 

സ്വന്തം ലേഖകൻ

ശബരിമല : ശാന്തിക്കാരന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ ദേവസ്വം താത്കാലിക ജീവനക്കാരൻ പിടിയിൽ. തിരുവനന്തപുരം വട്ടപ്പാറ കഷ്ണഭവൻ ചിറ്റാഴി വീട്ടിൽ പ്രവീൺ ( 37 ) ആണ് സന്നിധാനം പൊലീസ് എസ് ഐ ലിബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ പിടിയിലായത്.

പതിനെട്ടാം പടിക്ക് താഴെ വലിയ കടുത്ത നടയിലെ ശാന്തിക്കാരനായ സനിലിന്റെ 20000 രൂപ വിലമതിക്കുന്ന ഫോണാണ് ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മോഷണം പോയത്. . ശ്രീകോവിലിനുള്ളിലേക്ക് കയറുന്നതിന് മുമ്പായി ഫോൺ നടയോട് ചേർന്നുള്ള പടിക്കെട്ടിൽ വയ്ക്കുകയാണ് പതിവ്. ഈ തക്കം നോക്കി മുഖം പാതി മറയ്ക്കുന്ന തരത്തിലുള്ള തൊപ്പി ധരിച്ചെത്തിയ പ്രവീൺ ഫോൺ കൈക്കലാക്കി കടക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫോൺ നഷ്ടപ്പെട്ടതായി സനിൽ നൽകിയ പരാതിയെ തുടർന്ന് പതിനെട്ടാം പടിക്ക് സമീപത്തെ സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് തിരിച്ചറിഞ്ഞത്. പ്രവീൺ താമസിക്കുന്ന മുറിയിൽ ബാഗിൽ ഒളിപ്പിച്ചിരുന്ന ഫോൺ കണ്ടെടുത്തു.