Spread the love

തൊടുപുഴ: നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ സി.പി.എം ജില്ലാ കമ്മിറ്റിയിലും ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലും സംസ്ഥാന നേതൃത്വത്തിനെതിരെ കടുത്ത അമർഷവും രൂക്ഷവിമർശനവും.

video
play-sharp-fill

ഉടുമ്പഞ്ചോലയിൽ വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്നതിൽ സംസ്ഥാന നേതൃത്വം കാണിച്ച കടുംപിടുത്തമാണ് ജില്ലയിൽ പാർട്ടിക്കുണ്ടായ സമ്പൂർണ പരാജയത്തിന് കാരണമെന്ന് യോഗം വിലയിരുത്തി.

വികസന നായകനായ എം.എം. മണിയെ ഉടുമ്പൻചോലയിൽ നിന്ന് മാറ്റിയത്ആനമണ്ടത്തര’മായിപ്പോയി. എം.എം. മണിയെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ സെക്രട്ടറിയേറ്റ് മൂന്ന് വട്ടം ഔദ്യോഗികമായി ശുപാർശ നൽകിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2021ൽ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ച മണിയെ മാറ്റരുതെന്ന ജില്ലാ കമ്മറ്റിയുടെ നിർദേശം സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു.

പകരം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.കെ. ജയചന്ദ്രനെ മത്സരിപ്പിക്കാൻ സംസ്ഥാന നേതൃത്വം നിർബന്ധം പിടിക്കുകയായിരുന്നു.

തുടർന്ന് ഓൺലൈനായി ജില്ലാ സെക്രട്ടറിയേറ്റ് കൂടിയാണ് ജയചന്ദ്രന്റെ പേര് നിർദേശിച്ചത്.

ജില്ലാ സെക്രട്ടറിയേറ്റ് കൂടിയാണ് ജയചന്ദ്രന്റെ പേര് നിർദേശിച്ചത്.

ഇതിൽ ജില്ലാ കമ്മിറ്റിക്ക് യാതൊരു പങ്കുമില്ലെന്ന് യോഗത്തിൽ ചർച്ചയുയർന്നു.

മറ്റുള്ളവർക്ക് രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകിയപ്പോഴും മണിയെ തഴഞ്ഞത് താഴേത്തട്ടിൽ പ്രവർത്തകർക്കും ജനങ്ങൾക്കും ഇടയിൽ വലിയ അതൃപ്തിക്കും ആശയക്കുഴപ്പത്തിനും കാരണമായി.

ഇതാണ് സുനിശ്ചിത വിജയമുണ്ടായിരുന്ന മണ്ഡലം കൈവിട്ടുപോകാൻ ഇടയാക്കിയത്.

ഇടുക്കി മണ്ഡലത്തിൽ കേരള കോൺഗ്രസ് (എം) വോട്ടുകളിൽ വ്യാപകമായ ചോർച്ചയുണ്ടായി.

കേന്ദ്രകമ്മിറ്റിയംഗം പി. രാജീവിന്റെ സാന്നിധ്യത്തിൽ ഇന്നും തുടരുന്ന ജില്ലാ കമ്മിറ്റി യോഗത്തിന് ശേഷം, തോൽവിയെക്കുറിച്ചുള്ള വിശദമായ ചർച്ചകൾ ജില്ലയിലെ മുഴുവൻ ഏരിയാ, ലോക്കൽ കമ്മിറ്റികളിലുമുണ്ടാകും.

സംസ്ഥാനത്തൊട്ടാകെ ഇടതുമുന്നണിക്കുണ്ടായ വൻ പരാജയത്തിന് കാരണം നേതാക്കൾ ജനങ്ങളിൽ നിന്ന് അകന്നതാണെന്ന് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.

നേതാക്കൾക്ക് ജനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും, പലർക്കും ധാർഷ്ട്യവും തലക്കനവുമാണെന്നും കടുത്ത ഭാഷയിൽ വിമർശനമുയർന്നു