video
play-sharp-fill

ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി: അന്വേഷണം ആരംഭിച്ചു ; അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും

ചികിത്സാപ്പിഴവു മൂലം വയോധിക മരിച്ചെന്ന പരാതി: അന്വേഷണം ആരംഭിച്ചു ; അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ∙ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം വയോധിക മരിച്ചെന്ന പരാതിയിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു. ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ(ഡിഎംഇ) നിയോഗിച്ച ആഭ്യന്തര അന്വേഷണസംഘം വെള്ളിയാഴ്ച റിപ്പോർട്ട് സമർപ്പിക്കും.

ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജ്യൂക്കേഷനും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാർഡിയോളജി വിഭാഗം മേധാവി ഡോ.വിനയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ചികിത്സാപ്പിഴവ് മൂലമാണ് പുന്നപ്ര സ്വദേശി ഉമൈബ (70) മരിച്ചതെന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പനി ബാധിച്ച് 24 ദിവസം മുൻപ് ആശുപത്രിയിൽ എത്തിയതായിരുന്നു ഉമൈബ. ചൊവ്വാഴ്ച ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു റഫർ ചെയ്തു. ബുധനാഴ്ച രാത്രി 8ന് ഉമൈബ മരിച്ചു. തുടർന്നു മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രതിഷേധിച്ചിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിന് മുന്നിൽ സ്ട്രക്ചറിൽ കിടത്തിയാണ് പ്രതിഷേധിച്ചത്.