play-sharp-fill
കാഞ്ഞിരപ്പള്ളിയിൽ ചക്കപറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം: പരുക്കേറ്റ പിതാവ് ആശുപത്രിയിൽ

കാഞ്ഞിരപ്പള്ളിയിൽ ചക്കപറിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം: പരുക്കേറ്റ പിതാവ് ആശുപത്രിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: ചക്കപറിക്കുന്നതിനിടെ വൈദ്യൂതാഘാതമേറ്റ് യുവാവിന് ദാരുണാന്ത്യം.കാഞ്ഞിരപ്പള്ളിൽ വിഴിക്കത്തോട് പനച്ചേപ്പള്ളി പൈനുംമൂട്ടിൽ ഡൊമിനിക്കിന്റെ (നൈനാച്ചൻ) മകൻ ജിക്കു (25) ആണ് മരിച്ചത്.


വ്യാഴാഴ്ച രാവിലെ 11.30 ഓടെയാണ് സംഭവം. ഇവരുടെ പുരയിടത്തിൽ നിക്കുന്ന പ്ലാവിൽ നിന്നു ചക്ക പറിക്കുന്നതിനായി പ്ലാവിന് സമീപത്തെ റബർ മരത്തിൽ അലുമിനിയം ഏണി ചാരിവച്ച് കയറുമ്പോഴാണ് അപകടമുണ്ടായത്. ഏണി ചരിഞ്ഞ് 11 കെവി ലൈനിൽ വീണതോടെ യുവാവിനും പിതാവിനും വൈദ്യുതാഘാതം ഏൽക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. കോട്ടയത്ത് സ്വകാര്യ ബാങ്കിലെ ജീവനക്കാരനാണ് മരിച്ച യുവാവ്. പരിക്കേറ്റ ഡൊമിനിക്ക് ചികിത്സയിലാണ്.