video
play-sharp-fill

പ്രസവ ശസ്ത്രക്രിയക്കു പ്രവേശിപ്പിച്ച യുവതിയ്ക്കു കൊറോണ: കൊല്ലം വിക്ടോറിയ ആശുപത്രി അടച്ചു പൂട്ടി; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ നിരീക്ഷണത്തിൽ

പ്രസവ ശസ്ത്രക്രിയക്കു പ്രവേശിപ്പിച്ച യുവതിയ്ക്കു കൊറോണ: കൊല്ലം വിക്ടോറിയ ആശുപത്രി അടച്ചു പൂട്ടി; ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവർ നിരീക്ഷണത്തിൽ

Spread the love

തേർഡ് ഐ ബ്യൂറോ

കൊല്ലം: കേരളത്തിൽ കൊറോണ നിയന്ത്രണ വിധേയമാണ് എന്ന് അവകാശപ്പെടുമ്പോഴും, ഓരോ ദിവസം കഴിയും തോറും സംസ്ഥാനത്ത് ഓരോ ജില്ലകളിലും കേസുകൾ വർദ്ധിക്കുന്നു. കണ്ണൂരിലും, കാസർകോടും കൊറോണ ലക്ഷണങ്ങളൊന്നുമില്ലാതെ ആശുപത്രിയിൽ എത്തിയവർക്കു കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഞെട്ടിക്കുന്ന വാർത്ത കൊല്ലത്തെ സർക്കാർ ആശുപത്രിയിൽ നിന്നും പുറത്തു വന്നത്.

കൊല്ലം ജില്ലാ ആശുപത്രിയോട് ചേർന്നുള്ള സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയായ വിക്ടോറിയ ആശുപത്രിയാണ് അടച്ചു പൂട്ടിയത്. ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയ നടത്തിയ യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. യുവതിയുടെ ആദ്യ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ തുടർ പരിശോധനയിൽ ഇവർ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയ കല്ലുവാതുക്കൽ സ്വദേശി ആയതുകൊണ്ടാണ് ഇവർക്ക് ആദ്യം കൊവിഡ് പരിശോധന നടത്തിയത്. ഇവരുടെ ഭർത്താവ് മലപ്പുറത്ത് കാറ്ററിംഗ് ജോലി ചെയ്യുകയാണ്. ആശുപത്രി അണുവിമുക്തമാക്കുന്നതുവരെ ഇ.എസ്.ഐ ആശുപത്രിയിലാകും രോഗികൾക്ക് ചികിത്സകൾ നൽകുക.
ആശുപത്രി അണുവിമുക്തമാക്കിയ ശേഷം മാത്രമെ പ്രവർത്തനം പുനരാരംഭിക്കുവെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ കൊല്ലം ജില്ലയിൽ അതീവ ജാഗ്രത തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ റിപ്പോർട്ടുകൾ പ്രകാരം ജില്ലയിൽ കൂടുതൽ ആളുകൾക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയിൽ കൂടുതൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ആശുപത്രി കൊറോണ വൈറസ് ബാധയെ തുടർന്നു അടച്ചു പൂട്ടേണ്ടി വരുന്നത്.