
ആത്മഹത്യ ചെയ്ത ബിനുവിന്റെ ഭാര്യയും മക്കളും ബാങ്കിനു മുൻപിൽ മൃതദേഹവുമായി സമരം ; ഡി.വൈ.എഫ്.ഐ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം; ജെയിക് സി തോമസിന് പരിക്ക്.
സ്വന്തം ലേഖകൻ
കോട്ടയം: അയ്മനം സ്വദേശി കെ സി ബിനുവിന്റെ (50) മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും കർണാടക ബാങ്കിനു മുൻപിൽ പ്രതിഷേധം നടത്തി.രണ്ട് മണിക്കൂറോളം മൃതദേഹവുമായി ബിനുവിന്റെ ഭാര്യയും മക്കളും ബാങ്കിന് മുന്നിൽ സമരം ചെയ്തു. എം.എൽ.എ. തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്ഥലത്തെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.
ബാങ്കിന് മുന്നില്‍ പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് തള്ളിമാറ്റാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചത് ചെറിയ സംഘര്‍ത്തിലേയ്ക്കെത്തിയിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും നടന്നു. ശേഷം നേതാക്കൻമാര്‍ ഇടപെട്ട് പ്രവര്‍ത്തകരെ ശാന്തരാക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടക ബാങ്ക് ജീവനക്കാരുടെ നിരന്തര ഭീഷണിയെതുടര്‍ന്നാണ് വ്യാപാരിയായ ബിനു ജീവനൊടുക്കിയതെന്നാണ് കുടുംബം ആരോപിക്കുന്നത്. തിങ്കളാഴ്ച വൈകിട്ട് ആറോടെയാണ് ബിനുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം കുടയംപടിയില്‍ ക്യാറ്റ് വാക്ക് എന്ന പേരില്‍ ചെരുപ്പ് കട നടത്തുകയായിരുന്നു ബിനു. നാഗമ്ബടത്തെ കര്‍ണാടക ബാങ്കില്‍നിന്ന് വ്യാപാര ആവശ്യത്തിനായി ഇദ്ദേഹം അഞ്ചുലക്ഷം രൂപ വായ്പ എടുത്തിരുന്നു.
എന്നാല്‍ രണ്ടു മാസത്തെ കുടിശിക നല്‍കാൻ ബാക്കിയുണ്ടായിരുന്നതിനാല്‍ ബാങ്ക് ജീവനക്കാര്‍ നിരന്തരം കടയിലെത്തി ബിനുവിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്നും കുടുംബം പറയുന്നു.