സ്വന്തം ലേഖകൻ
കൊല്ലം: പത്തനാപുരത്ത് കന്യാസ്ത്രീയുടെ മൃതദേഹം കിണറ്റിൽ കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിലെ അധ്യാപികയായ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. കിണറിന്റെ ഭിത്തിയിലും സമീപ പ്രദേശങ്ങളിലും രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. കന്യാസ്ത്രീയുടെ മുടി മുറിച്ച നിലയിലാണ്. വസ്ത്രങ്ങൾക്കു്ം സ്ഥാന ചലനം സംഭവിച്ചതായും സൂചനയുണ്ട്.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെയാണ് മഠത്തിലെ കിണറ്റിൽ കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. രാവിലെ മഠത്തിൽ കന്യാസ്ത്രീയെ കാണാതെ വന്നതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്നു മഠം അധികൃതർ വിവരം പൊലീസിലും, സഭയുടെ ഉന്നതരെയും അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് അധികൃതർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. തുടർന്നു പൊലീസ് സംഘം മൃതദേഹം പുറത്തെടുക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
25 വർഷമായി ഇവർ ഇതേ കോൺവെന്റിലെ അധ്യാപികയാണ്. എന്നാൽ, കൊലപാതകത്തിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. കിണറിന്റെ ഭിത്തിയിൽ തല ഇടിപ്പിച്ചതിനു സമാനമായ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിശദമായ പരിശോധന ആവശ്യമുണ്ട്. സംഭവത്തിൽ ദുരൂഹത ഉയർന്നതോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അടക്കം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോട്ടയം പയസ് ടെൻത് കോൺവെന്റിലെ കിണറ്റിൽ 25 വർഷം മുൻപ് സമാന രീതിയിൽ കന്യാസ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടൈത്തിയിരുന്നു. കാൽ നൂണ്ടാറ്റ് കഴിഞ്ഞിട്ടും കേസിൽ ഒരാളെ പോലും ശിക്ഷിക്കാൻ പൊലീസിനോ, സഭയ്‌ക്കോ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട സിസ്റ്റർ സൂസനും അഭയയുടെ അവസ്ഥ ഉണ്ടാകുമോ എന്നാണ് കേരളം ഉറ്റുനോക്കുന്നത്.