Spread the love

കോഴിക്കോട് : വടകര വിലങ്ങാട് ഉരുള്‍പൊട്ടലില്‍ കാണാതായ റിട്ട. അധ്യാപകന്‍ മാത്യു എന്ന മത്തായിയുടെ മൃതദേഹം കണ്ടെത്തി. 60 വയസായിരുന്നു.

video
play-sharp-fill

അപകട സ്ഥലത്ത് നിന്ന് 200 മീറ്റര്‍ അകലെ പുഴയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു.

അപകടം നടന്ന അടിച്ചിപ്പാറ മഞ്ഞച്ചീളികുന്നിൽ നാട്ടുകാരും  റെസ്ക്യൂ ടീം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി കുടുംബങ്ങൾ താമസിക്കുന്ന അടിച്ചിപ്പാറ മഞ്ഞച്ചീളി പള്ളി ഭാഗത്ത് കനത്ത മഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടെന്ന് അറിഞ്ഞ് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയതായിരുന്നു മാത്യു മാഷും അയൽവാസിയും വിലങ്ങാട് സ്കൂൾ അധ്യാപകനായ നെടുത്തരിയിൽ സിൻസും. ഇതിനിടെ മാത്യു മാഷ് അപകടത്തിൽ പെടുകയായിരുന്നു.