
കോഴിക്കോട് വൃദ്ധന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
സ്വന്തം ലേഖകൻ
കോഴിക്കോട്: കോഴിക്കോട് കാളാണ്ടിത്താഴത്ത് എഴുപത്തിരണ്ടുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.
കാളാണ്ടിതാഴം സ്വദേശി ജസ്റ്റിൻ ജേക്കബിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആത്മഹത്യയാകാമെന്നാണ് പൊലീസിന്റെ നിഗമനം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ യാത്രക്കാരൻ കണ്ടെത്തിയത്.
യാത്രക്കാരനാണ് പൊലീസിനെ വിവരമറിയിച്ചത്. ജസ്റ്റിന്റെ വീടിന്റെ അടുത്ത് തന്നെയുള്ള റോഡരികിലാണ് മൃതദേഹം കണ്ടത്.
ജസ്റ്റിനും ഭാര്യയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കാൻസർ രോഗിയായ ജസ്റ്റിൻ മനംനൊന്ത് ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Third Eye News Live
0