
തലസ്ഥാനത്ത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി ;മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കം ; മുൻ കൗൺസിലറുടേതെന്ന് സംശയം
സ്വന്തം ലേഖിക
തിരുവനന്തപുരം: മണ്ണാമൂലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയോളം പഴക്കമുണ്ട്.
അഞ്ച് ദിവസം മുൻപ് കാണാതായ അജയകുമാർ എന്നയാളുടെ മൃതദേഹമാണിതെന്ന് സംശയമുണ്ട്. മധ്യവയസുള്ള പുരുഷന്റെ ശരീരമാണ് കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണാമൂല മുൻ വാർഡ് കൗൺസിലറായിരുന്നു അജയകുമാർ. ഇദ്ദേഹത്തിന്റേതാണ് മൃതദേഹമെന്ന് പൊലീസ് സംശയം ഉന്നയിച്ചു. തിരുവനന്തപുരം ശ്രീകാര്യത്ത് മകളുടെ വീട്ടിലായിരുന്നു അജയകുമാർ. ഇദ്ദേഹത്തെ കഴിഞ്ഞ ഒരാഴ്ചയായി കാണാനില്ലായിരുന്നു.
Third Eye News Live
0