
കോഴിക്കോട്: വടകരയില്‍ കോണ്‍ഗ്രസ് നേതാവിൻ്റെ വീട്ടിലെത്തിയ വയോധികൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ഡിസിസി സെക്രട്ടറി സുധീർ കുമാറിൻ്റെ വീട്ടിലെത്തിയാണ് തിരുവള്ളൂർ സ്വദേശി ഇബ്രാഹിം കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നെന്നാണ് സൂചന.
സുധീറിന്റെ വീട്ടിലെത്തിയ ഇബ്രാഹിം കുട്ടി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹമാസകലം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറുപത് ശതമാനത്തിലധികം പൊള്ളലേറ്റ ഇയാളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.







