ജില്ലാ കോൺഗ്രസ് കമ്മിറ്റി  സമഭാവനാദിനം ആചരിച്ചു

ജില്ലാ കോൺഗ്രസ് കമ്മിറ്റി സമഭാവനാദിനം ആചരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം :രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം രാജ്യത്തിനു നൽകിയത് സമാനതകളില്ലാത്ത നേട്ടങ്ങളാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. രാജീവ് ഗാന്ധിയുടെ 29-ാം ചരമവാർഷികദിനാചരണപരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ആർപ്പൂക്കര നവജീവനിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡി.സി.സി പ്രസിഡണ്ട് ജോഷി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. അധികാരവികേന്ദ്രീകരണം, വിവരസാങ്കേതിക വിദ്യയുടെ വ്യാപനം, വിദേശനയം തുടങ്ങി ഒട്ടേറെ രംഗങ്ങളിൽ രാജീവ് ഗാന്ധിയുടെ നിലപാടുകൾ രാജ്യത്തിൻറെ യശസ്സ് ഉയർത്തി എന്നും അദ്ദേഹം പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവജീവൻ മാനേജിംഗ്‌ ട്രസ്റ്റി പി.യു തോമസ്, കെ പി സി സി ജനറൽ സെക്രട്ടറി ടോമി കല്ലാനി, മഹിളാ കോൺഗ്രസ്സ് സംസ്ഥാന പ്രസഡൻ്റ് ലതികാ സുഭാഷ്, കെ.പി.സി.സി ജനറൽ സെക്രട്ടറി പി.ആർ സോന, ഫിലിപ്പ് ജോസഫ്, കുഞ്ഞ് ഇല്ലപള്ളി, ജി.ഗോപകുമാർ, ആനന്ദ് പഞ്ഞിക്കാരൻ, അഗസ്റ്റിൻ ജോസഫ്, കെ.ജി.ഹരിദാസ്, കെ.ജെ സെബാസ്റ്റ്യൻ, ജസ്റ്റിൻ ജോസഫ്, റ്റി.സി.റോയി,ജോയി പൂവത്തിക്കുന്നേൽ ,ജോബിൻ ജേക്കബ്, ഡോ: കെ.എം ബെന്നി, യൂജിൻ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു .