Spread the love

കോട്ടയം: വയനാട് ദുരന്തബാധിരുടെ അതിജീവനത്തിനായി ഡി സി ബുക്സും എഴുത്തുകാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ കൈമാറി.

video
play-sharp-fill

മുഖ്യമന്ത്രിയ്ക്കുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ ജോണ്‍ വി സാമുവല്‍ തുക ഏറ്റുവാങ്ങി.

അതിജീവിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പില്‍ നിര്‍മ്മിക്കുന്ന വായനശാലകള്‍ക്ക് കുട്ടികളുടെ പഠനത്തിനും

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനസികോല്ലാസത്തിനും സഹായിക്കുന്ന പുസ്തകങ്ങള്‍ സൗജന്യമായി നല്‍കാനുള്ള സന്നദ്ധതത ഡി സി ബുക്സ് മുഖ്യമന്ത്രിയെ അറിയിച്ചു.

എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി സി ബുക്സിന്റെ പ്രതിനിധികളായ ഏ വി ശ്രീകുമാര്‍, എം സി രാജന്‍, ആര്‍ രാമദാസ്, കെ ആര്‍. രാജ് മോഹന്‍, ജോജി, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ സന്നിഹരായിരുന്നു