ഡാർക്ക് നെറ്റ് സൈറ്റുകളിലൂടെ ലൈംഗീക ഉത്തേജന മരുന്ന് വിൽപന: യുവാവിനെ എൻ.സി.ബി അധികൃതർ അറസ്റ്റ് ചെയ്തു; പിടിയിലായത് ആർമി ഉദ്യോഗസ്ഥന്റെ മകൻ
സ്വന്തം ലേഖകൻ
ന്യൂഡൽഹി: ‘ഡാർക്ക് നെറ്റ്’ സൈറ്റുകളിലൂടെ ലൈംഗീക ഉത്തേജന മരുന്ന് വിൽപന നടത്തിയ യുവാവ് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) അധികൃതരുടെ പിടിയിൽ. പിടിയിലായത് ആർമി ഉദ്യോഗസ്ഥന്റെ മകൻ.
റിട്ട. ആർമി ഉദ്യോഗസ്ഥന്റെ മകനായ ദീപു സിംഗിനെ(21) ആണ് ലക്‌നോവിൽ നിന്ന് എൻസിബി ഡൽഹി സോണൽ യൂണിറ്റ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 55,000 ഗുളികകൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിഗൂഢ ഇന്റർനെറ്റ് സേവനങ്ങളെയാണ് ഡാർക്ക് നെറ്റ് എന്ന് പറയപ്പെടുന്നത്. മറ്റ് സൈറ്റുകളിൽ നിന്ന് വ്യത്യസ്തമമായി എടുഎൻഡ് എൻക്രിപ്ഷൻ കാരണം അന്വേഷണ ഏജൻസികൾക്ക് അത്രയെളുപ്പം കണ്ടെത്താനാകില്ലെന്നതാണ് ഡാർക്ക് നെറ്റിന്റെ പ്രത്യേകത.
Third Eye News Live
0
Tags :