play-sharp-fill
കിണർ കുഴിക്കുന്നതിനിടെ സ്വർണതോണി കണ്ടുകിട്ടി ; മറ്റാരും അറിയാതിരിക്കാൻ ഇതരസംസ്ഥാന തൊഴിലാളി 3 ലക്ഷം രൂപയ്ക്ക് വിറ്റു ; സ്വർണ തോണിയെന്ന് പറഞ്ഞ് നൽകിയത് മുക്കുപണ്ടം ; യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

കിണർ കുഴിക്കുന്നതിനിടെ സ്വർണതോണി കണ്ടുകിട്ടി ; മറ്റാരും അറിയാതിരിക്കാൻ ഇതരസംസ്ഥാന തൊഴിലാളി 3 ലക്ഷം രൂപയ്ക്ക് വിറ്റു ; സ്വർണ തോണിയെന്ന് പറഞ്ഞ് നൽകിയത് മുക്കുപണ്ടം ; യുവാവിന്റെ പരാതിയിൽ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ

മങ്കട : സ്വർണത്തോണിയെന്നു പറഞ്ഞ് മുക്കുപണ്ടം നൽകി യുവാവിൽ നിന്ന് ഇതര സംസ്ഥാന തൊഴിലാളി 3 ലക്ഷം രൂപ തട്ടിയെടുത്തു. മക്കരപ്പറമ്പിലെ മൊബൈൽ കടയിൽ ജോലി ചെയ്യുന്ന യുവാവിൽ നിന്നാണ് 500 ഗ്രാം വരുന്ന സ്വർണ തോണിയാണെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്തത്.


തൃശൂരിലെ ഒരു വീട്ടിൽ കിണർ കുഴിക്കുന്നതിനിടെ സഹോദരന് ലഭിച്ചതാണ് സ്വർണത്തോണിയെന്നും മറ്റാരും അറിയാതിരിക്കാനാണ് ചെറിയ തുകയ്ക്ക് വിൽക്കുന്നതെന്നും പറഞ്ഞാണ് അസാം സ്വദേശിയും കടയിലെ സ്ഥിരം കസ്റ്റമറുമായ ഇതരസംസ്ഥാന തൊഴിലാളി യുവാവിൽ നിന്നും പണം തട്ടിയെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോണിയുടെ ഒരു കഷ്ണം വാങ്ങി പരിശോധന നടത്തി സ്വർണമാണെന്ന് ഉറപ്പ് വരുത്തിയ ശേഷം പിറ്റേ ദിവസമായിരുന്നു യുവാവ് പണം നൽകി സ്വർണംതോണി സ്വന്തമാക്കി. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും യുവാവ് തോണിയിൽ നിന്നും ഒരു കഷ്ണം മുറിച്ചെടുത്ത് മലപ്പുറത്ത് പരിശോധന നടത്തിയപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടെന്ന് തിരിച്ചറിഞ്ഞത്.

ഉടൻതന്നെ മങ്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിന്റെ പരാതിയിന്മേൽ പൊലീസ് മക്കരപ്പറമ്പിലെത്തി തെളിവെടുപ്പ് നടത്തി. ഇതര സംസ്ഥാന തൊഴിലാളിയുടെ വിവരങ്ങൾ ശേഖരിച്ച് അ്‌ന്വേഷണം ആരംഭിച്ചു.